Top News

OneIndia Malayalam

കാറും ശമ്പളവും നല്‍കി ഇവരെ നിയമിച്ചിരിക്കുന്നതെന്തിനാണ്? എംസി ജോസഫൈനെതിരെ ടി പത്മനാഭൻ

കണ്ണൂര്‍: 87കാരിയായ വൃദ്ധയെ അധിക്ഷേപിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. വൃദ്ധയോട് കാണിച്ചത് ക്രൂരതയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷയുടേത് ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണെന്നും പത്മനാഭന്‍ ചൂണ്ടിക്കാണിക്കുന്നു. കാറും ശമ്പളവും നല്‍കി ഇവരെ നിയമിച്ചതെന്തിനാണെന്നും പത്മനാഭന്‍ ചോദിക്കുന്നു. ബിജെപിക്ക് കുറഞ്ഞത് 2000 വോട്ട്; സിപിഎമ്മിന് പോയെന്ന് യുഡിഎഫ്,കണക്ക് നിരത്തി മറുപടിയുമായി എല്‍ഡിഎഫ്