Top News

OneIndia Malayalam

കർണാടകയിൽ ക്രൈസ്തവ പ്രാർത്ഥന ഒഴിവാക്കാൻ ആവശ്യപ്പെട്ട് പോലീസ്; കാരണം ഇതാണ്...

കർണ്ണാടകം: ബെലഗാവിയിലെ പള്ളിയിൽ പോകുന്ന ക്രിസ്ത്യാനികൾ പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിനെതിരെ ബെലഗാവി പോലീസിന്റെ മുന്നറിയിപ്പ്. റൈറ്റ് വിംഗ് ആക്ടിവിസ്റ്റുകളുടെ ആക്രമണം ഒഴിവാക്കണമെങ്കില്‍ പ്രാര്‍ത്ഥനയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബെല്‍ഗാവി പൊലീസ് ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടു. ക്രമസമാധാനത്തിന് ഭീഷണിയാകുന്നവരുടെ പിന്നാലെ പോകുന്നതിനുപകരം, ക്രിസ്ത്യാനികളോട് പ്രാര്‍ത്ഥനയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറയാൻ പോലീസ് തീരുമാനിച്ചത്.   ബെലഗാവിയിൽ നടക്കാനിരിക്കുന്ന കർണാടക നിയമസഭയുടെ ശീതകാല

OneIndia Malayalam

അയ്യായിരത്തോളം അധ്യാപക അനധ്യാപകർ വാക്സിൻ സ്വീകരിച്ചിട്ടില്ല: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ എടുക്കാത്തതായി അയ്യായിരത്തോളം അധ്യാപകരും അനധ്യാപകരുമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇവർക്കെതിരെ കൊവിഡ് ഉന്നതല സമിതിയുമായും ദുരന്തനിവാരണ അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. അധ്യാപകർ വാക്സിനെടുക്കാത്തതിനെ ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല.വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്നുവെന്നും വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി.