National

OneIndia Malayalam

നോട്ടീസില്‍ പേരില്ല, പിന്നെങ്ങനെയാണ് ഈ അവസരം കിട്ടിയത്; പിസി ജോര്‍ജ്ജ് കുടുങ്ങിയേക്കും

കൊച്ചി: വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജ്ജിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത. വിദ്വേഷ പ്രസംഗത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ പിസി ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്. പിസി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. വെണ്ണലയില്‍ മഹാദേവ ക്ഷേത്രത്തിലെ