OneIndia Malayalam
കുംഭമേളയ്ക്ക് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി ആര്‍എസ്എസുകാര്‍; നിയമിച്ചത് പോലീസ്, ഇങ്ങനെ ആദ്യം
ഡെറാഡൂണ്‍: കുംഭമേളയ്ക്ക് ആര്‍എസ്എസുകാരെ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയമിച്ച് ഉത്തരാഖണ്ഡ് പോലീസ്. 1553 ആര്‍എസ്എസുകാരെയാണ് ഇങ്ങനെ നിയമിച്ചത്. ഇവര്‍ പോലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കുംഭമേളയ്ക്ക് എത്തിയവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും മറ്റും നല്കുന്നു. ആര്‍എസ്എസുകാരെ പോലീസ് നേരിട്ട് നിയമിക്കുന്നത് ആദ്യമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ക്ക് വഴി പറഞ്ഞുകൊടുക്കുന്നതും മാസ്ക് ധരിക്കേണ്ട രീതി പറഞ്ഞുകൊടുക്കുന്നതുമെല്ലാം ആര്‍എസ്എസുകാരാണ്. ഓരോ
കുട്ടികളെ പോലും കൊന്നൊടുക്കുന്ന ആര്.എസ്.എസ് വേട്ട അവസാനിപ്പിക്കുക: ബാലസംഘം
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബാലസംഘം പ്രസ്താവനയില്‍ പറഞ്ഞു. ഡിവൈഎപ്ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ ആര്.എസ്.എസ് ക്രിമിനല്‍ സംഘം മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ പക തീര്‍ക്കാന്‍ കുട്ടികളെപ്പോലും വേട്ടയാടാന്‍ മടിക്കാത്ത സംഘപരിവാര്‍ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ
പത്താം ക്ലാസില്‍ പഠിക്കുകയാണ്, ഇന്ന് പരീക്ഷയാണ്; അഭിമന്യു രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്ന് പിതാവ്
ആലപ്പുഴ: വള്ളിക്കുന്നത്ത് കുത്തേറ്റ് കൊല്ലപ്പെട്ട 15 വയസുകാരന് അഭിമന്യു രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്ന് പിതാവ് അമ്പിളി കുമാര്‍. അവന് പത്താം ക്ലാസില്‍ പഠിക്കുകയാണ്. ഇന്ന് അവന് പരീക്ഷയുള്ളതാണ്. ഒരു പ്രശ്നത്തിനോ വഴക്കിനോ അവന് പോവാറില്ല, അവന്റെ സഹോദരന് അനന്തു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. കുടുംബം കമ്മ്യൂണിസ്റ്റുകാരെങ്കിലും അഭിമന്യു രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോകാറില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മക്കളൊക്കെ
ആശുപത്രി വിട്ട ശേഷവും മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ;ഡിസ്ചാർജിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി ആരോഗ്യന്ത്രി കെകെ ശൈലജ. മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടില്ലെന്നും ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമാണ് മന്ത്രിയുടെ പ്രതികരണം. മക്കളൊക്കെ ഇല്ലേ...എങ്ങനെ വീട്ടില്‍ ചെന്ന് കയറും; സജ്ന-ഫിറോസ് പുറത്താക്കല്‍ ഹൗസില്‍ ചര്‍ച്ചയാകുന്നു "മുഖ്യമന്ത്രി കൊവിഡ് രോഗമുക്തി നേടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്
നടന് ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു, രോഗ ലക്ഷണങ്ങളില്ലെന്ന് താരം
കൊച്ചി: നടന് ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും താന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ടൊവിനോ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ബിഗ് ബോസ് സ്ക്രിപ്റ്റഡാണ്, വിന്നര്‍ ആരാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്; ആരോപണവുമായി മിഷേല്‍ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
കെഎം ഷാജിക്ക് കുരുക്ക്, വിജിലന്‍സ് ചോദ്യം ചെയ്തു, പിടിച്ചെടുത്ത 50 ലക്ഷത്തിന്റെ കണക്ക് കാണിക്കണം
കോഴിക്കോട്: കെഎം ഷാജിക്കെതിരെ കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്. അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് വിജിലന്‍സ് ഷാജിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം അടക്കം ഷാജിക്ക് കാണിക്കേണ്ടി വരും. കണ്ണൂര്‍ ചാലാടിലെയും കോഴിക്കോട് മാലൂര്‍ കുന്നിലെയും വീടുകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. എന്നാല്‍ ഇതിനൊക്കെ കണക്കുണ്ടെന്നാണ്
ചാരക്കേസ്: കേരള പോലീസിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി
`ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഗൂഢോലചന അന്വേഷിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. കേരള പോലീസ് കേസില്‍ ഗൂഢാലോചന നടത്തിയോ എന്നാണ് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിന് ജയിന് സമിതി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തണമെന്ന് ശുപാര്‍ശയുണ്ട്. ഇത് അംഗീകരിച്ചാണ് തീരുമാനം എടുത്തിരിക്കുന്നത്. അതേസമയം സമിതിയുടെ റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നമ്പി നാരായണനെതിരെ ഗൂഢാലോചനടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ
മക്കളൊക്കെ ഇല്ലേ...എങ്ങനെ വീട്ടില്‍ ചെന്ന് കയറും; സജ്ന-ഫിറോസ് പുറത്താക്കല്‍ ഹൗസില്‍ ചര്‍ച്ചയാകുന്നു
ബിഗ് ബോസ് സീസണ് 3 ആറുപതാമത്തെ ദിവസത്തേക്ക് കടക്കുമ്പോള്‍ നിര്‍ണായകമായ സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. സ്ജന്- ഫിറോസ് ദമ്പതികളുടെ അപ്രതീക്ഷിതമായ പുറത്തുപോക്ക് തന്നെയായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. ബിഗ് ബോസ് സ്ക്രിപ്റ്റഡാണ്, വിന്നര്‍ ആരാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്; ആരോപണവുമായി മിഷേല്‍ കൂടാതെ കഴിഞ്ഞ ദിവസം വിഷു
നിങ്ങള്‍ ഫുള്‍ ഫേക്കാണ്; പുറത്തായിട്ടും വിടാതെ ഭാഗ്യലക്ഷ്മി; മജ്സിയക്കെതിരെ കടുകട്ടി പ്രതികരണം
കൊച്ചി: ബിഗ് ബോസ് സീസണ് 3യില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. സജ്ന-ഫിറോസ് ദമ്പതികള്‍ പുറത്തായതും തിരിച്ചുവിളിച്ചതുമെല്ലാം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ്. ബിഗ് ബോസ് നേരത്തെ തയ്യാറാക്കിയ പരിപാടിയാണെന്നും വിന്നറെ തീരുമാനിച്ചിട്ടുണ്ടെന്നുമുള്ള ഗുരുതരമായ ആരോപണവുമായി മുന്‍ മല്സരാര്ഥി കൂടിയായ മിഷേല്‍ ആന്‍ ഡാനിയേല്‍ രംഗത്തുവന്നതും കണ്ടു. എന്നാല്‍ ഇപ്പോള്‍ ഭാഗ്യലക്ഷ്മിയുടെത് എന്ന പേരില്‍ ഒരു വോയ്സ് ആണ് പ്രചരിക്കുന്നത്. മജ്സിയ
സ്ഥാനാര്‍ത്ഥിയായത് ബിജെപിയാകുമെന്ന ഭീഷണി മുഴക്കി: നിലമ്പൂരില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി അന്‍വര്‍
നിലമ്പൂര്‍: ആര്യാടന് ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിലമ്പൂര്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുന്നു. യുഡിഎഫ് ബിജെപി വോട്ട് കച്ചവടം വ്യക്തമാക്കുന്നതാണ് ആര്യാടന് ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റെന്നാണ് പിവി അന്‍വര്‍ എംഎല്‍എ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിവി പ്രകാശിനെ വീണ്ടും ഡിസിസി അധ്യക്ഷനായി നിയമിച്ചതിലായിരുന്നു പരസ്യ പ്രതിഷേധവുമായി ആര്യാടന് ഷൗക്കത്ത് രംഗത്ത് എത്തിയത്. പദവികള്‍ക്കു വേണ്ടി മതേതര മൂല്യങ്ങള്‍
സംസ്ഥാനത്ത് പ്രദേശിക ലോക്ക് ഡൗണ്‍ വേണ്ടി വന്നേക്കും; വാക്സിന് ക്ഷാമമുണ്ടെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്തേക്ക് കൂടുതല്‍ വാക്സിന് നല്കാന്ഡ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിന് കുറവായതുകൊണ്ട് സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും കൊവിഡ് വ്യാപനത്തിന് തിരഞ്ഞെടുപ്പ് കാരണമായിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗ തീവ്രതയുള്ള പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക് ഡൗണ്‍ ഉള്‍പ്പടെ വേണ്ടിവരും. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള
കേന്ദ്രത്തിന്റെ വാക്കുകള്‍ വിശ്വാസ്യ യോഗ്യമല്ല; നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും: കര്‍ഷകര്‍
ദില്ലി: ചർച്ച പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ വിശ്വാസമില്ലെന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം ചെയ്യുന്ന കര്‍ഷകര്‍. ആദ്യഘട്ടത്തിന് ശേഷം പലതവണ ഉറപ്പ് നൽകിയിട്ടും സർക്കാർ യൂണിയനുകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും സിങ്കു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ പറഞ്ഞു. കേന്ദ്രമന്ത്രിമാരുമായി 11 കൂടിക്കാഴ്ചകൾ ഇതിനോടകം നടത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് നിയമങ്ങൾ തങ്ങള്‍ക്ക് എങ്ങനെ പ്രയോജനകരമാവും എന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് ഇതുവരെ
പട്നയിലേക്ക് പ്രവേശിക്കണമെങ്കില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, കേരളത്തിനടക്കം നിയന്ത്രണം
ദില്ലി: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം കടുപ്പിച്ച് ബീഹാര്‍. ബീഹാറിലെ പട്ന, ഗയ, ദര്‍ബംഗ വിമാനത്താവളത്തില്‍ എത്തുന്ന മഹാരാഷ്ട്ര, ദില്ലി, കേരളം, എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഈ മൂന്നിടത്തും കൊവിഡ് കേസുകള്‍ വല്ലാതെ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. പട്ന ജില്ലാ മജിസ്ട്രേറ്റാണ് തലസ്ഥാന നഗരയിലേക്ക് വരുന്നതിന് ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക്
തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായി പെരുമാറുന്നു: പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വീണ്ടും പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പാനല്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പുതിയ പരാതി നല്‍കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും നൽകിയ പരാതികൾ പരിഗണിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് രണ്ട് പേജുള്ള കത്തിൽ തൃണമൂല്‍ ആരോപിക്കുന്നു. ബോട്ടപകടം:
അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറുന്നു; പ്രഖ്യാപനവുമായി ജോ ബൈഡന്
വാഷിങ്ടണ്‍: 20 വര്‍ഷം നീണ്ട യുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറുന്നു. അമേരിക്കയുടെ അഫ്ഗാന് അധിനിവേശത്തിന് 20 വര്‍ഷം തികയുന്ന ഈ വര്‍ഷം സപ്തംബര്‍ 11നകം എല്ലാ സൈനികരെയും തിരിച്ചെത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. മെയ് ഒന്ന് മുതല്‍ പിന്മാറ്റം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2500 അമേരിക്കന്‍ സൈനികനാണ് നിലവില്‍ അഫ്ഗാനിലുള്ളത്.
മമധര്‍മയ്ക്ക് വിഷുക്കണിയായി രണ്ടര ലക്ഷം കിട്ടിയെന്ന് അലി അക്ബര്‍, 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയായി
കോഴിക്കോട്: വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന മമധര്‍മയ്ക്ക് വിഷുക്കൈനീട്ടം കിട്ടിയെന്ന് വെളിപ്പെടുത്തി സംവിധായകന് അലി അക്ബര്‍. രണ്ടര ലക്ഷത്തിലധികം രൂപയാണ് മമധര്‍മയ്ക്കായി ലഭിച്ചിരിക്കുന്നത്. നേരത്തെ ആരാധകരോട് ഇത്തവണത്തെ വിഷുകണി തന്റെ മമ ധര്‍മയ്ക്ക് സമര്‍പ്പിക്കണമെന്ന് അലി അക്ബര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞിരുന്നു.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഞെട്ടി രാജ്യം; ആദ്യമായി 2 ലക്ഷം കടന്ന് പ്രതിദിന കേസുകള്‍
ദില്ലി: കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചു കുലുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. 200739 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1038 മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് അമേരിക്കയില്‍ മാത്രമാണ് ഒറ്റ ദിവസം
നിങ്ങള്‍ എന്റെ വീട് അടിച്ചുതകര്‍ക്കില്ലായിരുന്നോ സഖാക്കളെ... മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന വിവരം ആയുധമാക്കി പ്രതിപക്ഷം. രോഗം ബാധിച്ച ശേഷവും അദ്ദേഹം പുറത്തിറങ്ങുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ മാസം 4 മുതല്‍ മുഖ്യമന്ത്രിക്ക് കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷം രംഗത്തുവന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രോഗ ലക്ഷണങ്ങളുണ്ടായിട്ടും അദ്ദേഹം ക്വാറന്റൈനില്‍
ഉത്തര്‍ പ്രദേശില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് തുടങ്ങി; യോഗിയും പ്രതിപക്ഷ നേതാക്കളും കൊറോണ ചികില്‍സയില്‍
ലഖ്നൗ: കൊറോണ രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ഉത്തര്‍ പ്രദേശില്‍ ഇന്ന് തിരഞ്ഞെടുപ്പ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങി പ്രമുഖരായ നേതാക്കള്‍ കൊറോണ ബാധിച്ച് ചികില്‍സിയലാണ്. തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചില്ല. ഇന്ന് 18 ജില്ലകളിലാണ്
അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്? 2 പേര് പൊലീസ് കസ്റ്റഡിയില്‍
ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ച പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വള്ളിക്കുന്ന ക്ഷേത്രോത്സവത്തിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് പത്താംക്ലാസ് വിദ്യാർത്ഥിയായ പടയണിവെട്ടം സ്വദേശി അഭിമന്യുവിനെ