Top News

OneIndia Malayalam

കനത്ത മഞ്ഞ് വീഴ്ച; 11 ട്രക്കര്‍മാരുടെ മൃതദേഹം കണ്ടെടുത്തു

ന്യൂഡല്‍ഹി: കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 11 ട്രക്കര്‍മാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കനത്ത മഞ്ഞവീഴ്ചയെ തുടര്‍ന്ന് 17,000 അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ ലംഖാഗ ചുരത്തില്‍ പോര്‍ട്ടര്‍മാര്‍, ടൂറിസ്റ്റുകള്‍, ഗൈഡുകള്‍, ട്രക്കര്‍മാര്‍ എന്നിവര്‍ക്ക് വഴി തെറ്റിയിരുന്നു. അവിടെ എയര്‍ഫോഴ്‌സ് നടത്തിയ തിരച്ചലിലാണ് 11 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയെ ഉത്തരാഖണ്ഡിലെ ഹര്‍സിലുമായി ബന്ധിപ്പിക്കുന്ന വഴിയണിത്. ഇവിടെ നടത്തിയ തിരച്ചലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.