OneIndia Malayalam

OneIndia Malayalam

മുല്ലപ്പള്ളിയെ വെട്ടാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ട്, ഹൈക്കമാന്‍ഡ് കേരളത്തിലേക്ക്, സുധാകരന്‍ വരുമോ?

തിരുവനന്തപുരം: കേരളത്തില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയിട്ടും കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പുകള്‍ ശക്തമായ നിലയില്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. ഗ്രൂപ്പുകളെ തിരഞ്ഞെടുപ്പ് ഏല്‍പ്പിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നു എന്നാണ് കേരള നേതാക്കളുടെ വിലയിരുത്തല്‍. ഹൈക്കമാന്‍ഡ് നേരിട്ട് നടത്തിയ തിരഞ്ഞെടുപ്പായതിനാല്‍ ഒന്നും പറയാനാവാത്ത അവസ്ഥയാണ്. എന്തായാലും ഗ്രൂപ്പ് നേതാവ് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരും.

OneIndia Malayalam

സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കും:ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍ പ്രവർത്തനം തുടങ്ങി

എറണാകുളം: കോവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ആശുപത്രികളുടെ ചുമതലയുള്ള ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍ ചുമതലയേറ്റു. ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കുക, ഓക്സിജന്‍, ഐ.സി.യു, വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരുടെ പ്രധാന ചുമതലകള്‍. അടുത്ത രണ്ട് ആഴ്ചകള്‍ ജില്ലയില്‍ നിര്‍ണ്ണായകമാണെന്നും ആശുപത്രികളിലെ

OneIndia Malayalam

അനാവശ്യമായി പുറത്ത് ഇറങ്ങിയാൽ കേസ്, അന്തര്‍ജില്ലാ യാത്രകള്‍ വേണ്ട, ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കില്ല. അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്ക് എതിരെ കേസെടുക്കും. ആശുപത്രികളിലേക്കും വാക്‌സിനേഷനും പോകാന്‍ തടസ്സമില്ല.ഹോട്ടലുകളിൽ നിന്ന് പാഴ്സലുകൾ

OneIndia Malayalam

പത്തനംതിട്ട ജില്ലയിലെ പരിശോധന ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ: ജില്ലാപോലീസ് മേധാവി

പത്തനംതിട്ട: കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകളും അതിതീവ്ര നിയന്ത്രണങ്ങളും നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു. നിയന്ത്രണങ്ങളുടെ പേരില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് പോലീസ് തടസം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമാനുസൃത നടപടികളാണു സ്വീകരിച്ചുവരുന്നത്. ഒപ്പം വിനയത്തോടെയും എന്നാല്‍ ശക്തമായും മാസ്‌ക് ധരിക്കാന്‍

OneIndia Malayalam

ശൈലജയും പിണറായിയും അല്ല; വോട്ട് വിഹിതത്തില്‍ കേമന്‍ മറ്റൊരാള്‍, വോട്ട് വാരിക്കൂട്ടിയവര്‍ 46 പേര്

കൊച്ചി: ഭരണത്തുടര്‍ച്ചയെന്ന റെക്കോര്‍ഡിനൊപ്പം ഭൂരിപക്ഷത്തിന്‍റെ കാര്യത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞടുപ്പ് കഴിഞ്ഞ് പോയത്. ഭൂരിപക്ഷത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ നിലവിലെ റെക്കോര്‍ഡ് കടന്നു. മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ഭൂരിപക്ഷം അറുപതിനായിരം കടന്നപ്പോള്‍ ധര്‍മ്മടത്ത് അരലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയായിരുന്നു പിണറായി വിജയന്‍റെ വിജയം. കൂറ്റന്‍ വിജയം നേടിയ മറ്റ് നിരവധി മത്സരാര്‍ത്ഥികളും ഇത്തവണയുണ്ടായിട്ടുണ്ട്. 46