Top News

OneIndia Malayalam

പ്രവാസികളുടെ മടക്കം വൈകിയേക്കും; യുഎഇയിലേക്ക് ജൂലായ് ആറ് വരെ സര്‍വിസുണ്ടാകില്ലെന്ന് എയര്‍ഇന്ത്യ

ദില്ലി: യുഎഇയിലേക്കുള്ള വിമാനസര്‍വീസുകള്‍ ജൂലായ് ആറ് വരെയുണ്ടാകില്ലെന്ന് അറിയിച്ച് എയര്‍ ഇന്ത്യ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത്, ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാനങ്ങള്‍ 2021 ജൂലൈ 6 വരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ ഇന്ത്യ ട്വിറ്ററില്‍ കുറിച്ചും. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ഞങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലും വെബ്സൈറ്റിലും ശ്രദ്ധിക്കണമെന്നും

OneIndia Malayalam

ഗുരുവായൂരില്‍ വ്യാഴാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം; ദിവസം 300 പേര്‍, ഓണ്‍ലൈനായി ബുക്ക് ചെയ്യണം

ഗുരുവായൂര്‍: കൊവിഡ് രണ്ടാം തംരഗം രൂക്ഷമായതിനെ തുടര്‍ന്ന് പ്രവേശനം നിര്‍ത്തിവച്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച മുതല്‍ ദര്‍ശനത്തിന് അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസവും മുന്നൂറ് പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് ദര്‍ശനം അനുവദിക്കുക. ഒരേ സമയത്ത് 15 പേര്‍ക്ക് മാത്രമാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഗുരുവായൂര്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത്.

OneIndia Malayalam

സ്ത്രീധന പീഡനം: ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്, തടയാൻ ശക്തമായ നടപടിയുണ്ടാവും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഗാർഹിക പീഡനം കാരണമുണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉൽകണ്ഠപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനന്‍. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് ഡൊമസ്റ്റിക് കൺഫ്ളിക്റ്റ് റെസല്യൂഷൻ സെന്റർ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിക്രമത്തിന് ഇരയാകുന്ന