Top News
'നമ്പി നാരായണനെ പോലെ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു', കാവ്യയെ കൊണ്ടുവന്നതിന് കാരണമുണ്ടെന്ന് രാഹുൽ ഈശ്വർ
കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കാവ്യാ മാധവന് കൈമാറി എന്നതടക്കം സംവിധായകൻ ബാലചന്ദ്ര കുമാർ പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണെന്ന് രാഹുൽ ഈശ്വർ. പോലീസ് കാവ്യയെ കേസിലേക്ക് വലിച്ചിഴച്ചത് കേസ് തോൽക്കുമെന്ന് ഉറപ്പുളളത് കൊണ്ടാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ദിലീപ് കേസുമായി ബന്ധപ്പെട്ട ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. സിനിമയിൽ ദിലീപിനോട് അസൂയയും കുശുമ്പും
ജഡ്ജ് പിൻമാറിയിട്ടും ഹർജി അതേ ബെഞ്ചിൽ; അതിജീവിത വീണ്ടും ഹൈക്കോടതിയിലേക്ക്
കൊച്ചി; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജ് കൗസർ എടപ്പഗത്ത് സ്വമേധയാ പിൻമാറിയിട്ടും ഹർജി അതേ ബെഞ്ചിൽ നിന്ന് മാറ്റാത്ത നടപടിക്കെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അതിജീവിത. ജഡ്ജി പിൻമാറിയിട്ടും ബെഞ്ചിൽ നിന്ന് അസി. രജിസ്ട്രാര്‍ ഹര്‍ജി മാറ്റിയിട്ടില്ല. ഇതിനെതിരെയാണ് അതിജീവിതയുടെ പുതിയ നീക്കം. ജസ്റ്റിസ് കൗസര്‍ ഇടപ്പഗം കേസ് പരിഗണിക്കരുതെന്ന ആവശ്യം അതിജീവിത കോടതി മുന്‍പാകെ
ആലപ്പുഴയിലെ വിവാദ മുദ്രാവാക്യം വിളിയില്‍ നടപടിയില്ല, ജോര്‍ജിനെ പിടിക്കാന്‍ തിടുക്കമെന്ന് കെസിബിസി
കൊച്ചി: ആലപ്പുഴയിലെ വിവാദ മുദ്രാവാക്യം വിളിയില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കെസിബിസി. പിസി ജോര്‍ജിനെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്നും കെസിബിസി ആരോപിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനങ്ങളെ കുറിച്ച് ഹൈക്കോടതി തന്നെ നേരത്തെ പറഞ്ഞിരുന്നു. ചില സംഘടനകളുടെ പേരെടുത്ത് പറയുകയും ചെയ്തു. എന്നാല്‍ ശരിയായ വിധത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ദുരൂഹമാണെന്നും കെസിബിസി ആരോപിച്ചു.
അതിജീവിതയുടെ ഹര്‍ജി കേള്‍ക്കില്ല; സ്വമേധയ ഒഴിഞ്ഞ് ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത്
കൊച്ചി: അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സ്വമേധയ ഒഴിഞ്ഞ് ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത്. അതിജീവിതയുടെ അവിശ്വാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ജഡ്ജി പിന്മാറിയത്. ഇതേ തുടര്‍ന്ന് അതി ജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ചാണ് പരിഗണിക്കുക. ജഡ്ജിയെ വിശ്വാസമില്ലെന്നും ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയിൽ, ദിലീപുമായി അവിശുദ്ധ ബന്ധം, അന്വേഷണം അട്ടിമറിക്കുന്നു
'അതിജീവിത വിജയിച്ച് കഴിഞ്ഞു.. കേസ് അവസാനിച്ച് അവൾ അവളുടെ ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം'
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത ഇപ്പോൾ തന്നെ വിജയിച്ചുവെന്നാണ് തങ്ങളുടെ വിശ്വാസം എന്ന് നടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ നടി ശിൽപ ബാലയും ഗായിക സയനോരയും. കാരണം ഇത്തരമൊരു കാര്യം സംഭവിച്ചാൽ ഒരു പെൺകുട്ടി ചിലപ്പോൾ ജീവൻ അവസാനിപ്പിച്ചേനെ. എന്നാൽ അവൾ പോരാടാനാണ് തീരുമാനിച്ചത്. അത് ലക്ഷോപലക്ഷം സ്ത്രീകൾക്കാണ് പ്രചോദനമായതെന്നും ഇരുവരും പറഞ്ഞു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടേയും പ്രതികരണം. വായിക്കാം
വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായില്‍ തിരിച്ചെത്തി, കേരളത്തിലേക്ക് മടങ്ങിയേക്കും
കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ഇന്ന് കോടതി നിര്‍ണായകമായ ചില ചോദ്യങ്ങള്‍ വിജയ് ബാബുവിനോട് ചോദിച്ചിരുന്നു. ഇതാണ് കീഴടങ്ങുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് താങ്കള്‍ ഇന്ത്യയിലുണ്ടോ എന്നായിരുന്നു വിജയ് ബാബുവിനോട് കോടതിയുടെ ചോദ്യം. ദിലീപിനൊപ്പം സിനിമ ചെയ്യും; അതിജീവിത എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമെന്ന്
നടി ആക്രമിക്കപ്പെട്ട കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതരാരോപണവുമായി വിഡി സതീശൻ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതരാരോപണവുമായി പ്രതിപകഷ നേതാവ് വിഡി സതീശന്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സതീശന് പറഞ്ഞത്. കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം നേതാക്കളും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നെന്നും അന്വേഷണം പാതിയില്‍ നിര്‍ത്തിയാണ് കേസ് കോടതിയിലെത്തിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്.തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതരാരോപണവുമായി
'നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ 'ഡീലിംഗ്സ്' നടന്നു', സിപിഎം നേതാക്കൾക്ക് ബന്ധമെന്ന് എൻഎസ് നുസ്സൂർ
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഈ മാസം 30ന് റിപ്പോർട്ട് സമർപ്പിക്കാനുളള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. അന്വേഷണം തുടരാൻ കൂടുതൽ സമയം ആവശ്യപ്പെട്ടേക്കില്ലെന്നും സൂചനകളുണ്ട്. ദിലീപിന്റെ അഭിഭാഷകർ അടക്കമുളളവരെ ചോദ്യം ചെയ്യുക പോലും ചെയ്യാതെയാണ് അന്വേഷണം അവസാനിപ്പിക്കാനുളള നീക്കം. ഇതോടെ കേസ് അട്ടിമറിക്കപ്പെടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. അതിനിടെ ഭരണപക്ഷത്തുളള സിപിഎമ്മിലെ ചില നേതാക്കൾക്ക്
ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ജപ്പാനിൽ; നിരവധി കൂടിക്കാഴ്ചകൾ നടത്തും
ടോക്കിയോ; രണ്ടാമത്തെ ഇൻ- പേഴ്സൺ ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പുലർച്ചെ ടോക്കിയോയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ആതിഥേയനായ ജപ്പാന്റെ ഫ്യൂമിയോ കിഷിദ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ക്വാഡ് മീറ്റിൽ
അനധികൃത കശാപ്പിനെതിരെ പത്തനംതിട്ടയിൽ വ്യാപക റെയ്ഡ്
നഗരത്തിൽ അനധികൃത കശാപ്പ് വ്യാപകമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ നൽകിയ ഉത്തരവിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശോധനക്കെത്തിയത്.
'തൃക്കാക്കരയിലെ 20 ശതമാനം വോട്ടിന് വേണ്ടി പിണറായി ഭീകരവാദികളെ സഹായിക്കുന്നു': കെ സുരേന്ദ്രൻ
കൊച്ചി: സർക്കാരിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃക്കാക്കരയിലെ 20 ശതമാനം വോട്ട് ഫിക്സിഡ് ഡെപ്പോസിറ്റായി കിട്ടുമെന്ന് വിചാരിച്ചാണ് പിണറായി വിജയൻ ഭീകരവാദികളെ സഹായിക്കുന്നതെന്ന് സുരേന്ദ്രൻ വിമർശിച്ചു.സംസ്ഥാനത്ത് സാമുദായിക സൗഹാർദം തകരുമ്പോഴാണ് സർക്കാർ ഭീകരവാദ സംഘടനകളെ സഹായിക്കുന്നതെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രന് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആലപ്പുഴയിലെ
'ഒന്ന് പോയേടാ ഉവ്വേ..' ഫേസ്ബുക്ക് പോസ്റ്റിനടയിലെ കമന്റിന് എംഎം മണിയുടെ മറുപടി
തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്ന പോസ്റ്റിന് കോണ്‍ഗ്രസിന് ജയ് വിളച്ച ആള്‍ക്ക് മറുപടി നല്കി എംഎം മണി. പൊന്നാപുരം കോട്ട ഇനി ചെങ്കോട്ടയാകും, ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. പോസ്റ്റ് താഴെയായി ഡോക്ടര്‍ രോഗികളെ പരിചരിക്കട്ടെ, ഉമ തോമസ് നിയമസഭയിലെത്തി നാടിനെ പരിചരിക്കട്ടെ ജയ് കോണ്‍ഗ്രസ്, തൃക്കാക്കര മറന്നേക്കൂ ആശാനേ