OneIndia Malayalam

OneIndia Malayalam

കേന്ദ്രത്തിന്‍റെ പുതിയ നയം വാക്സിന്‍ വില വര്‍ധനവിന് കാരണമാവും; വിമര്‍ശനവുമായി സിപിഎം

ദില്ലി: ഇപ്പോഴത്തെ കോവിഡ്‌ അടിയന്തരസ്ഥിതി നേരിടാന്‍ സാർവത്രിക ബൃഹത്‌ വാക്‌സിനേഷൻ പരിപാടിയാണ്‌ വേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം അവർ സൃഷ്ടിച്ച ഗുരുതര ആരോഗ്യസാഹചര്യത്തിൽനിന്ന്‌ സ്വയം ഒഴിഞ്ഞുമാറുന്നതാണ്‌. എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് ശ്രമം.വാക്‌സിൻ വിതരണം വർധിപ്പിക്കാതെ വിൽപ്പന ഉദാരമാക്കുന്നതും വിലനിയന്ത്രണം എടുത്തുകളയുന്നതുമാണ്‌ പുതിയ നയമെന്നും സിപിഎം ആരോപിക്കുന്നു. പര്യാപ്‌തമായ അളവിൽ

OneIndia Malayalam

ഇവരില്‍ നിന്നും സംസ്കാരം പ്രതീക്ഷിക്കുന്ന നാമത്രേ വിഡ്ഢികള്‍: പരിഹസിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

കായകുളം: ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത പരിഹരിക്കാന്‍ നേതൃത്വം കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കേയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്ന തരത്തിലുള്ള യു പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റും എത്തുന്നത്. 'പൊട്ടനെ ചട്ടൻ ചതിച്ചാൽ...ചട്ടനെ ദൈവം ചതിക്കും' എന്ന പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണം യു പ്രതിഭ നല്‍കുന്നുണ്ടെങ്കിലും വിവാദങ്ങളേയും വിമര്‍ശനങ്ങളേയും അത് തണുപ്പിക്കുന്നില്ല. വിവാദ

OneIndia Malayalam

കൊവിഡ് മാനദണ്ഡം ലംഘിച്ച് ആഹ്ലാദപ്രകടനം: കോട്ടയം മെഡിക്കൽ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കോട്ടയം: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് ആഹ്ലാദപ്രകടനം നടത്തിയ സംഭവത്തിൽ എസ്ഐഎ പ്രവർത്തകർക്കെതിരെ കേസെടുത്തു. 100 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. യൂണിയന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നടത്തിയ ആഹ്ലാദപ്രകടനത്തിലാണ് കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചിട്ടുള്ളത്. ഇതോടെ കോളേജ് പ്രിന്‍സിപ്പലിനും കോളേജിലെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അധ്യാപകനുമാണ് പൊലീസ് നോട്ടീസ് നല്‍കുക. തൃശൂരില്‍ മുന്‍തൂക്കം

OneIndia Malayalam

സർക്കാർ നമ്മളെ പരാജയപ്പെടുത്തി; ഓക്സിജൻ, വാക്സിൻ ക്ഷാമത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്ത് അതീവ ഗുരുതരമാകുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മെഡിക്കൽ ഓക്സിജന്റെ കുറവിന് കാരണം അത് എത്തിക്കാനുള്ള യാത്രസംവിധാനങ്ങളുടെ അഭാവമാണെന്ന് പ്രിയങ്ക ആരോപിച്ചു. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സർക്കാർ എന്തുകൊണ്ട് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് പ്രിയങ്ക ചോദിച്ചു. കോവിഡ് വാക്സിനുകൾ