OneIndia Malayalam
പിസി ജോര്‍ജിനെ കണ്ടെത്താനായില്ല, അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി പോലീസ്
കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വേഗത്തിലാക്കി പോലീസ്. ജോര്‍ജിനെ കണ്ടെത്താനും തിരച്ചില്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇന്നും തിരച്ചില്‍ തുടരാനാണ് പോലീസ് തീരുമാനം. ഇന്നലെ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പോലീസ് തിരഞ്ഞിരുന്നു. പക്ഷേ കണ്ടെത്താനായില്ല. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിന്
രാജീവ് ഗാന്ധി വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെ പ്രതിരോധിച്ച നേതാവ്: മാര്ട്ടിന് ജോര്‍ജ്ജ്
കണ്ണൂര്‍: വെറുപ്പിന്റേയും, വിഭാഗീയതയുടേയും പ്രത്യയശാസ്ത്രങ്ങളെ വളരാനനുവദിക്കാതെ പ്രതിരോധിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്ജ്. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഡി.സി.സിയില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്കു ശേഷം അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസങ്ങളെ ചൂഷണം ചെയ്തല്ല, വികസന പദ്ധതികളില്‍ വിശ്വാസമര്‍പ്പിച്ചാണ് അദ്ദേഹം രാജ്യത്തെ മുന്നോട്ടു നയിച്ചത്. ഏറ്റവും ചെറിയ ഒരു ഭരണ കാലയളവില്‍ ഇന്ത്യയെ
ടാങ്കര്‍ ലോറിയിടിച്ച് മരിച്ച മുത്തച്ഛനും പേരമകനും ജന്മനാടിന്റെ യാത്രാമൊഴി
കണ്ണൂര്‍: പള്ളിക്കുളത്ത് ടാങ്കര്‍ ലോറിയിടിച്ച് മരിച്ച മുത്തച്ഛനും പേരമകനും ജന്മനാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെ 9 മണിയോടെ ആഗ്നേയിന്റെ ( ഒന്‍പത്) മൃതദേഹം വാരത്തെ പിതാവ് പ്രവീണിന്റെ വീട്ടിലെത്തിച്ചു. ഇന്നലെ പുലര്‍ച്ചെയോടെയാണ് പ്രവീണ്‍ വിദേശത്ത് നിന്നുമെത്തിയത്. പിതാവിന്റേയും കുടുംബാംഗങ്ങളുടെയും ദു:ഖം അണപൊട്ടിയൊഴുകിയത് കണ്ടു നിന്നവരുടെ കണ്ണുകളും ഈറനണിയിച്ചു. തുടര്‍ന്ന് ആഗ്നേയിന്റെ മൃതദേഹം അമ്മയുടെ വീടായ പള്ളിക്കുന്ന് ഇടച്ചേരിയിലെ
പൂട്ടിയിട്ട വീടുകള്‍ ഇനി സേഫാക്കാം: പോല്‍ ആപ്പുമായി പൊലിസ്
കണ്ണൂര്‍: വീട് പൂട്ടി പുറത്തുപോകുന്നവര്‍ കൊള്ളയടിക്ക് ഇരയാകാതിരിക്കാന്‍ നൂതന പദ്ധതിയുമായി കേരളാ പൊലീസ്. പൂട്ടിയിട്ട വീടുകളില്‍ കൊള്ളയടിക്കുന്നത് പതിവായതോടെയാണ് പൊലീസ് പുതിയ മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചത്. പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയാണ് പൂട്ടിയിട്ട വീടുകളിലെ കവര്‍ച്ച തടയാന്‍ പൊലിസ് പദ്ധതി ആവിഷ്കരിച്ചത്. പോല്‍ ആപ്പെന്ന ഈ ആപ്പില്‍ വീടുപൂട്ടി ടൂര്‍ പോകുന്നവരും പുറത്തേക്ക് പോകുന്നവരുമായ വീട്ടുടമകള്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍
5 വര്‍ഷം ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം
തിരുവനന്തപുരം: കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചിറയിന്‍കീഴ് വക്കത്ത് ആണ് സംഭവം. വക്കം ചെറിയ പള്ളിയ്ക്ക് സമീപം കൊന്നക്കുട്ടം വീട്ടില്‍ സലാഹുദ്ദീന്റെ കിണറ്റില്‍ ആണ് മനുഷ്യ അസ്ഥികൂടം കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തോളമായി ഇവിടെ ആള്‍താമസമില്ല. ഒരു ഏക്കറോളം വിസ്തീര്‍ണ്ണമുള്ള പറമ്പാണ് ഇത്. രണ്ട് ദിവസം മുന്‍പാണ് ഈ പറമ്പില്‍ തെങ്ങിന് തൈകള്‍ നടാന്‍ തുടങ്ങിയത്. ഇതിനിടെയാണ്
88-ാം ബൂത്തിലെ ക്രമനമ്പര്‍ 920 ഷൈജു ദാമോദരന്‍ ആണെങ്കില്‍ വോട്ട് അരിവാള്‍ ചുറ്റികക്ക്: ഷൈജു ദാമോദരന്‍
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. ജോ ജോസഫിന് പിന്തുണയുമായി പ്രശസ്ത സ്പോര്‍ട്സ് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. തൃക്കാക്കരയിലൂടെ കേരളം സെഞ്ച്വറികളുടെ സെഞ്ച്വറി അടിക്കുമെന്ന് ഷൈജു ദാമോദരന്‍ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ കായിക വികസനമില്ലായ്മയില്‍ ഇടതുപക്ഷം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷൈജു ദാമോദരന്‍. ഫുട്ബോള്‍ സഹോദരങ്ങളെ സാക്ഷി നിര്‍ത്തി പറയുന്നു
'ജനത്തെ കേൾക്കാൻ തയ്യാറല്ലാത്ത പ്രധാനമന്ത്രി', ലണ്ടനിൽ കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാ തുറക്കാന്‍ അനുമതി ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറാന്‍ പാടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു ലണ്ടനില്‍ ഐഡിയാസ് ഫോര്‍ ഇന്ത്യ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കേള്‍ക്കാന്‍ തയ്യാറുളള മനസ്ഥിതിയാണ് ഒരു പ്രധാനമന്ത്രിക്ക് ആവശ്യം. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി കേള്‍ക്കാന്‍ തയ്യാറല്ലെന്ന് രാഹുല്‍
എംഎല്‍എയുടെ ഇടപെടല്‍, കോന്നി നാരായണപുരം ചന്ത ക്ലീനായി
കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ്കുമാറിന്റെ ഇടപെടലില്‍ കോന്നി നാരായണപുരം ചന്തയിലെ മാലിന്യങ്ങള്‍ സംസ്കരിച്ചു. കോന്നി ചന്തയില്‍ പുതിയ ഗേറ്റും സിസിടിവിയും ഉടന്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്കി. വെള്ളമില്ലാത്തതിനാല്‍ പ്രവര്‍ത്തനക്ഷമമായി കിടക്കുന്ന ടോയ്ലെറ്റുകള് വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കുമെന്നും മത്സ്യമാര്‍ക്കറ്റിനുള്ളില്‍ തന്നെ വിപണനം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്നും മാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനു
കാട്ടുപന്നിയ്ക്ക് വെച്ച വൈദ്യുതി കെണിയില്‍പ്പെട്ട് അജ്ഞാതന്‍ മരിച്ചു
തിരുവനന്തപുരം: കാട്ടുപന്നിയെ കുടുക്കാന്‍ കെട്ടിയ വൈദ്യുത കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപമാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 65 വയസ് തോന്നിക്കുന്നയാളാണ് മരിച്ചത്. നസീര്‍ മുഹമ്മദിന്റെ പുരയിടത്തിലാണ് ഇയാള്‍ ഷോക്കേറ്റ് മരിച്ചത്. മരക്കുറ്റിയിലാണ് വൈദ്യുതി കമ്പിവേലി ഘടിപ്പിച്ചിരുന്നത്. ഈ കമ്പിവേലി മരിച്ചയാളുടെ ശരീരത്തില്‍ ചുറ്റിക്കിടന്ന നിലയിലായിരുന്നു. ഷോക്കേറ്റാണ് മരണം
കേരളവും ഇന്ധന നികുതി കുറച്ചു; നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലയുടെ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ നികുതി കുറച്ച് കേരളവും. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ധിപ്പിച്ച പെട്രോള്‍ ഡീസല്‍ നികുതിയില്‍ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സര്‍ക്കാര്‍
'നിങ്ങൾക്ക് അറിയാതെ നിങ്ങൾ കണ്ടിട്ടില്ലാത്ത മറ്റൊരു റോബിൻ കൂടി ഉണ്ട്', ആരാധക കുറിപ്പ് വൈറൽ
ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥികൾ 50 ദിവസം പിന്നിട്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ആരൊക്കെയാവും ടോപ് ഫൈവ് എന്നത് സംബന്ധിച്ച് പ്രേക്ഷകർക്ക് ഇപ്പോൾ തന്നെ ഒരു ധാരണയുണ്ട്. ഡോ. റോബിൻ ഫൈനലിലെത്തും എന്നാണ് ഭൂരിപക്ഷവും കണക്ക് കൂട്ടുന്നത്. ബിഗ് ബോസിൽ വലിയ പ്രേക്ഷക പിന്തുണയുളള മത്സരാർത്ഥിയാണ് ഡോ. റോബിൻ. അതുപോലെ തന്നെ ഹേറ്റേഴ്സും റോബിനുണ്ട്. പുറത്ത്
ബ്രാഹ്മണ സംഘടനകളെ അനുനയിപ്പിക്കാന്‍ പവാര്‍; പങ്കെടുക്കാതെ രണ്ട് സംഘടനകള്‍
മുംബൈ: ഇടഞ്ഞ് നില്ക്കുന്ന ബ്രാഹ്മണ വിഭാഗങ്ങളെ അനുനയിപ്പിക്കാന്‍ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. പൂനെയിലെ നിസര്‍ഗ് മംഗള്‍ കാര്യാലയയിലെത്തി ബ്രാഹ്മണ സംഘടനകളുമായി ശരദ് പവാര്‍ ആശയവിനിമയം നടത്തി. യോഗത്തില്‍ സമുദായത്തിന്റെ വ്രണപ്പെടുത്തുന്ന വികാരങ്ങള്‍ ശമിപ്പിക്കാന്‍ ശരദ് പവാര്‍ ശ്രമിക്കുമെന്ന് എന്‍ സി പി നേതാക്കള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ ഏകദേശം 2-3% വും ബ്രാഹ്മണ
പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറയ്ക്കാൻ സംസ്ഥാനം തയ്യാറാവണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിന് 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും 10 രൂപ വീതം നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനദ്രോഹനയത്തിൽ നിന്നും സംസ്ഥാനം പിൻമാറിയില്ലെങ്കിൽ ബി ജെ പി ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. {image-k-surendran-1619949391-1649438888.jpg
പി സി ജോര്‍ജിന്റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ്; പൊലീസ് ബന്ധുവീടുകളിലും
കോട്ടയം: പി സി ജോര്‍ജിനായി അന്വേഷണം ശക്തിപ്പെടുത്തി പൊലീസ്. ബന്ധുവീടുകളിലും പരിശോധന നടത്തുന്നുണ്ട്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. വിദ്വേഷപ്രസംഗത്തില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പോലീസ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്. പി സി ജോര്‍ജ്ജിന്റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയില്‍ വീട്ടില്‍ നിന്ന് കിട്ടിയതായി പൊലീസ് പറഞ്ഞു.
വധഗൂഢാലോചന കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. കേസിൽ ശക്തമായ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ഒരുങ്ങുന്നത് കേസിൽ ഇന്ന് അന്വേഷണ സംഘം നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ
നല്ലത് വേറെ വരുമെന്ന് വിശ്വസിച്ചു; കഞ്ചാവ് ലഹരിയില്‍ യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി
ഗുവാഹത്തി: കഞ്ചാവിന്റെ ലഹരി തലയ്ക്ക് പിടിച്ച യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. അസമിലാണ് നാടിനെ ഞെട്ടിച്ച സംഭവം. സോനിത് പൂര് സ്വദേശിയായ സഹജുല്‍ അലിയാണ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. നല്ലത് വരുമെന്ന് പറഞ്ഞാണ് താന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് സഹജുല്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കിട്ട നീക്കങ്ങളുമായി അന്വേഷണ സംഘം, 'മീശമാധവൻ' നിർമ്മാതാവ് മഹാ
വോട്ടെടുപ്പ് ദിനത്തിലെ പെട്രോള്‍ ബോംബ് സ്ഫോടനം; മേഴ്സിക്കുട്ടിയമ്മയെ കേസില്‍ കുടുക്കാനെന്ന് കുറ്റപത്രം
കൊല്ലം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ദിവസം പുലര്‍ച്ചെ കുണ്ടറയില്‍ നടന്ന പെട്രോള്‍ ബോംബ് സ്ഫോടനം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിയമ്മയെ കള്ളക്കേസില്‍ കുടുക്കാനായിരുന്നു എന്ന് പൊലീസിന്റെ കുറ്റപത്രം. ഇ എം സി സി ഉടമ ഷിജു എം വര്‍ഗീസ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് കേസില്‍ കുറ്റപത്രം
'സില്‍വര്‍ ലൈന്‍ കേരളത്തെ ശ്രീലങ്കയാക്കി മാറ്റുന്ന പദ്ധതി; പിണറായി ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാകുന്നു'
കൊച്ചി: സാമ്പത്തികമായി കേരളത്തെ ശ്രീലങ്കയാക്കി മാറ്റാന്‍ പോകുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. അടുത്ത മാസത്തെ ശമ്പളം കൊടുക്കാന്‍ കാശില്ലാതെ രണ്ട് ലക്ഷം കോടിയുടെ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറയുന്ന പിണറായി വിജയന് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാകുകയാണ്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലുമില്ല. സില്‍വര്‍ ലൈന്‍ പദ്ധതി
ലോകത്ത് കുരങ്ങിപനി വ്യാപിക്കുന്നു..വസൂരിയുമായി സാദൃശ്യം.. ജാഗ്രതാ നിർദ്ദേശവുമായി മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: കൊവിഡിന് പിന്നാലെ ലോകത്ത് ആശങ്ക തീർക്കുകയാണ് കുരങ്ങുപനി. കാനഡ, ജർമ്മിനി, ബെൽജിയം, സ്പെയിൻ, അമേരിക്ക, പോർച്ചുഗൽ,സ്വീഡൻ, ഓസ്ട്രേലിയ തുടങ്ങി 12 ഓളം രാജ്യങ്ങളിലായി 80 പേരിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള ശക്തമായ ശ്രമത്തിലാണ് രാജ്യങ്ങൾ. അതേസമയം
എന്നെ സെക്ഷ്വലി ഹരാസ് ചെയ്ത ആള് കൂളായി നടക്കുകയാണ്; പറ്റുന്നില്ല; പെണ്‍കുട്ടിയുടെ ശബ്ദസന്ദേശം പുറത്ത്
തിരുവനന്തപുരം: പരിശീലകന്റെയും സഹപാഠികളുടെയും അവഹേളനത്തിന് പിന്നാലെ പൈലറ്റ് ട്രെയിനി നാടുവിട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പെണ്‍കുട്ടിയുടെ ശബ്ദസന്ദേശം പുറത്തുവന്നു. നാടുവിടുന്നതിന് മുമ്പ് പൈലറ്റ് ട്രെയിനിയായ പെണ്‍കുട്ടി ബന്ധുക്കള്‍ക്കും മറ്റുള്ളവര്‍ക്കും അയച്ച ശബ്ദസന്ദേശമാണ് ഇപ്പോല്‍ പുറത്തുവന്നത്. ലൈംഗികാതിക്രമത്തിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് നേരെ അധിക്ഷേപം ഉണ്ടായത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് പെണ്‍കുട്ടി് പരിശീലനം നടത്തിയിരുന്നത്.