OneIndia Malayalam
കിഫ്ബിക്കെതിരായ ഇഡി കേസ് ബിജെപി-സിപിഎം അന്തർധാരയുടെ തെളിവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ വളർന്നു വരുന്ന ബി.ജെ.പി - സി.പി.എം അന്തർധാരയുടെ തെളിവാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ച ശേഷം കിഫ്ബിയ്ക്കെതിരെ കേസ് എടുക്കാനുള്ള എൻഫോഴ്സ്മെന്റ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ട് വഴി കിഫ്ബി വിദേശത്തു നിന്നും പണം സമാഹരിച്ചത് ഭരണഘടനാ ലംഘനമാണ് എന്ന് 2019ൽ തന്നെ കോൺഗ്രസ് നിയമസഭയ്ക്കകത്തും പുറത്തും ചൂണ്ടി കാണിച്ചിട്ടുള്ളതാണ്. അന്നൊന്നും
തിരഞ്ഞെടുപ്പ് നീതിയുക്തമാക്കാന്‍ ‘സി വിജില്‍', തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പ് സജ്ജം
കൊല്ലം: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച നടപടികളെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘സി വിജില്‍' സജ്ജം. സിറ്റിസണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപമാണ് സി വിജില്‍. ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ക്ക് പെരുമാറ്റ ചട്ടലംഘനങ്ങള്‍, തിരഞ്ഞെടുപ്പ് ചെലവുകള്‍ എന്നിവയെ സംബന്ധിച്ച പരാതികള്‍ തെളിവുകള്‍ സഹിതം ഉന്നയിക്കാം. പരാതികള്‍ ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടികള്‍ സ്വീകരിക്കും.
'കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പീഡിപ്പിക്കുന്നു', ഇഡിക്കെതിരെ പരാതി നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരുടെ നിർദ്ദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. '' എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടർച്ചയായി സർക്കാർ സ്ഥാപനമായ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണ്. വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെയാണ് പെരുമാറിയത്. 2019 മെയ് മാസം കിഫ്ബി പുറത്തിറക്കിയ മസാല
കൊവിഡ് വാക്സിന് ഇനി 24 മണിക്കൂറും സ്വീകരിക്കാം; വാക്സിന് നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്സിന് വിതരണം വേഗത്തിലാക്കാന്‍ പ്രതിരോധ കുത്തിവെപ്പിന്റെ സമയങ്ങളില്‍ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാക്സിന് നല്കുന്ന ആശുപത്രികളില്‍ 24മണിക്കൂറും കോവിഡ് വാക്സിന് സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലേക്ക് സമയക്രമത്തില്‍ മാറ്റം വരുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. കോവിഡ് വാക്സിന് കുത്തിവെപ്പ് നല്‍കുന്നതിന് മുന്‍പ് നല്കിയ സമയക്രത്തില്‍ മാറ്റം വരുത്തുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് പറഞ്ഞു. "
അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടുകളിൽ റെയ്ഡ്: കേന്ദ്രത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ
മുംബൈ: ബോളിവുഡ് താരം തപ്സി പന്നു, ചലച്ചിത്ര നിർമാതാക്കളായ അനുരാഗ് കശ്യപ്, വികാസ് ബഹൽ എന്നിവരുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം. നികുതിയായ തപ്സി പന്നു, ചലച്ചിത്ര നിർമ്മാതാക്കളായ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ, വികാസ് ബഹൽ, മധു മന്തേന എന്നിവരുമായി ബന്ധമുള്ള പ്രൊഡക്ഷൻ ഹൌസുകളിലും ഇവന്റ് മാനേജ്മെന്റ് കമ്പനികളിലും നികുതി
തൊഴിൽ പ്രശ്നങ്ങളിൽ പരിഹാരം വാട്സ്ആപ്പിൽ: പുതിയ ദൌത്യത്തിന് ഖത്തർ
ദോഹ: ഖത്തറിലെ തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളുനായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമായി പുതിയ വാട്ട്സാപ്പ് സേവനം. ഖത്തര്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസാണ് ഇത്തരത്തിലൊരു സർവീസ് ആരംഭിച്ചിട്ടുള്ളത്. സേവനം ലഭിക്കുന്നതിനായി 60060601 എന്ന വാട്ട്സാപ്പ് നമ്പറാണ് പുറത്തുവിട്ടിട്ടുള്ളത്. അല്ലാത്ത പക്ഷം https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് ഈ വാട്ട്സാപ്പിലേക്ക് എത്താനും സാധിക്കും. 'രാഷ്ട്രീയം ഉപേക്ഷിക്കുന്നു',
'രാഷ്ട്രീയം ഉപേക്ഷിക്കുന്നു', തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ശശികല
ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ അപ്രതീക്ഷിത പ്രഖ്യാപനവുമായി വികെ ശശികല. രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി വികെ ശശികല വ്യക്തമാക്കി. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ശശികലയുടെ തീരുമാനം. ''താന്‍ ഒരിക്കലും അധികാരത്തിന് പിറകേ പോയിട്ടില്ല. ജയലളിത ജീവിച്ചിരുന്ന കാലത്ത് പോലും അങ്ങനെ ആയിരുന്നു. ജയലളിതയുടെ മരണശേഷവും താന്‍ അധികാരത്തിന് പിറകേ പോകാനില്ല. രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. എന്നാല്‍ ജയയുടെ
എറണാകുളത്ത് 281 പേർക്ക് കൊവിഡ്: രോഗം ബാധിച്ചവരിൽ ഒരു ആരോഗ്യപ്രവർത്തകനും
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 281 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 262 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 14 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കിഴക്കമ്പലം 10, ചെല്ലാനം 10, മൂക്കന്നൂർ 10, തൃപ്പൂണിത്തുറ 9, ഏലൂർ 8, കളമശ്ശേരി 8, ചേരാനല്ലൂർ 8, പായിപ്ര 8,
മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി കൊവാക്സിൻ, 81 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്
മുംബൈ: കൊവിഡ് 19 പ്രതിരോധ വാക്സിന് ആയ കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഫലം പുറത്ത് വിട്ട് ഭാരത് ബയോടെക്. മൂന്നാം ഘട്ട പരീക്ഷണത്തില്‍ കൊവാക്സിന് 81 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഭാരത് ബയോടെക് അവകാശപ്പെടുന്നു. കൊവാക്സിന്റെ രണ്ടാമത്തെ ഡോസ് കുത്തിവെപ്പെടുത്തവര്‍ക്ക് 81 ശതമാനത്തോളം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും എന്നാണ് കമ്പനി പറയുന്നത്. രാജ്യത്ത്
മുല്ലപ്പള്ളിയും ഇറക്കുമതി സ്ഥാനാർത്ഥികളുമില്ല; കൽപറ്റയിൽ വയനാട്ടുകാരൻ പിവി ബാലചന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥി?
കൽപറ്റ: കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള കോണ്‍ഗ്രസിലെ കലാപം അടക്കാന്‍ ജില്ലയില്‍ നിന്നുള്ള നേതാവിനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനം. ജില്ലയ്ക്ക് പുറത്ത് നിന്ന് സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതിനെതിരെ വലിയ എതിർപ്പായിരുന്നു ഉയർന്നിരുന്നത്. ബിജെപിയുടെ സ്വപ്നങ്ങളും കോണ്‍ഗ്രസിന്റെ തിരിച്ചറിവുകളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു കെപിസിസി എക്സിക്യൂട്ടീവ് അംഗം പിവി ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ധാരണ എന്നാണ് സൂചന.
നിയമസഭ തിരഞ്ഞെടുപ്പ് 2021: ആലപ്പുഴയില്‍ മാധ്യമ നിരീക്ഷണത്തിന് സമിതി രൂപീകരിച്ചു
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യാനും അച്ചടി - ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പണം നല്കി വാര്‍ത്തകള്‍ ( പെയ്ഡ് ന്യൂസ് ) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം / പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കാനും ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍
കേരളത്തില്‍ ഇന്ന് ഹോട്ട്സ്പോട്ടില്ല; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 683 പേരെ, ചികില്‍സയില്‍ 46000 പേര്
തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ആശങ്ക കുറയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 2800 തീഴെ ആളുകള്‍ക്ക് മാത്രം. കൂടുതല്‍ രോഗികള്‍ കോഴിക്കോടും എറണാകുളത്തുമാണ്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 358 ഹോട്ട് സ്പോട്ടുകളാണുള്ളത്. കേരളത്തില്‍ ഇന്ന് 2765 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 399,
മലപ്പുറത്ത് 405 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ജില്ലയില്‍ ഇതുവരെ മരിച്ചത് 572 പേര്
മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തരാകുന്നവര്‍ വര്‍ധിക്കുകയും ചെയ്യുന്നത് ആശ്വാസമാകുന്നു. ബുധനാഴ്ച 405 പേരാണ് കോവിഡ് വിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,15,482 പേരായി. ബുധനാഴ്ച 280 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 265 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക്
തൃശ്ശൂര്‍ ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ്, 307 പേര് രോഗമുക്തരായി; ജില്ലയില്‍ 3562 രോഗികള്‍
തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (03/03/2021) 242 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 307 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3562 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 60 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,415 ആണ്. 95,177 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ്
ബി സത്യൻ ഇല്ല, ശബരീനാഥനെതിരെ വികെ മധു;തിരുവനന്തപുരത്ത് സിപിഎം സാധ്യത പട്ടിക ഇങ്ങനെ
തിരുവനന്തപുരം ജില്ലയിൽ സിപിഎം സ്ഥാനാർത്ഥി പട്ടികയായി. ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകളിൽ സിറ്റിങ് എംഎല്‍എമാർ തന്നെ മത്സരിക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം നൽകിയത്. ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിനാകും ജില്ലയിലെ പല മണ്ഡലങ്ങളും സാക്ഷ്യം വഹിച്ചേക്കുക. നേമം ഇത്തവണ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ബി ശിവൻകുട്ടിയെയാണ് മത്സരിപ്പിക്കുക. സംസ്ഥാനത്ത് ബിജെപിക്ക് അധികാരമുള്ള ഏക മണ്ഡലമാണ് നേമം. കഴിഞ്ഞ
സിയേറാ ലിയോണിൽ നിന്ന് 11ന് തിരിച്ചെത്തും: വെളിപ്പെടുത്തലുമായി പിവി അൻവർ, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതോടെ കേരളത്തിലേക്ക് തിരിച്ചെത്തുന്ന തിയ്യതി പ്രഖ്യാപിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. മാർച്ച് 11ന് ആഫ്രിക്കയിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തുമെന്നും ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ടാകുമെന്നുമാണ് അൻവർ വെളിപ്പെടുത്തിയിട്ടുള്ളത്. ഫേസ്ബുക്ക് വീഡിയോയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ആഫ്രിക്കയിലെ സിയേറാ ലിയോണിൽ നിന്നാണ് ഫേസ്ബുക്ക് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. നാട് നന്നാകാന്‍ യുഡിഎഫ്; പ്രചാരണ വാചകം പുറത്തിറക്കി, ലക്ഷ്യം സംശുദ്ധം സദ്ഭരണം
45 കോടി വര്‍ഷം പഴക്കമുള്ള പാറക്കഷ്ണം ചൊവ്വയിലേക്ക് തിരിച്ചയച്ച് ഒമാന്‍; അപൂര്‍വ സംഭവമെന്ന് ശാസ്ത്രലോകം
മസ്ക്കറ്റ്: ഒമാനില്‍ നിന്നും കണ്ടെത്തിയ ചൊവ്വയില്‍ നിന്നുള്ള പാറക്കഷ്ണം തിരിച്ചയച്ചു. അല്‍ വുസ്ത ഗവര്‍ണേറ്റിലെ ഹൈമ വിലായത്തിലുള്ള സൈഹ് അല്‍ അഹ്മൈറില്‍ കണ്ടെത്തിയ ചൊവ്വയില്‍ നിന്നുള്ള പാറക്കഷ്ണമാണ് തിരിച്ചയച്ചിരിക്കുന്നത്. ശാസ്ത്ര ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായാണ് ശാസ്ത്ര ലോകം ഇതിനെ വിലയിരുത്തുന്നത്. 450 ദശലക്ഷം പഴക്കുമുണ്ടെന്ന് കരുതപ്പെടുന്ന ഈ പാറക്കഷ്ണത്തിന് സൈഹ് അല്‍ ഉഹൈമിര്‍ 008
കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു;16 മന്ത്രിമാരില്‍ നാല് പേര് പുതുമുഖങ്ങൾ
കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. അബ്ദുല്ല യൂസുഫ് അബ്ദുറഹ്മാൻ അൽ റൂമിയാണ് ഉപമുഖ്യമന്ത്രി.രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെയാണ് പുതിയ മന്ത്രിസഭ അധികാരമേറ്റത്. പ്രധാനമന്ത്രി പദവിയോടൊപ്പം പ്രതിരോധമന്ത്രി സ്ഥാനവും ശൈഖ് സബാഹ് ഖാലിദ് വഹിക്കും. പുതിയ മന്ത്രിസഭയിൽ 16 മന്ത്രിമാരില്‍ നാല് പേര് പുതുമുഖങ്ങളാണ്.ചില
ബിജെപിയുടെ സ്വപ്നങ്ങളും കോണ്‍ഗ്രസിന്റെ തിരിച്ചറിവുകളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കേരളത്തില്‍ ഒരൊറ്റ കേന്ദ്രത്തില്‍ ചര്‍ച്ചകള്‍ സമന്വയിപ്പിക്കാനാണ് മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നത്- ബിജെപി. ആര്‍ക്കൊക്കെ ബിജെപി ബന്ധമുണ്ട് എന്ന് ജമാഅത്തെ ഇസ്ലാമി ചോദിക്കുന്നു. ചുവട് പിടിച്ച് കോണ്‍ഗ്രസും ലീഗും ചോദിക്കുന്നു. മാധ്യമങ്ങള്‍ ചോദിക്കുന്നു. ബിജെപിയെ കുറിച്ച് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുന്നു. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി മുതല്‍ രാജ്മോഹന്‍ ഉണ്ണിത്താന് വരെ തോറ്റാല്‍ തങ്ങള്‍
നാട് നന്നാകാന്‍ യുഡിഎഫ്; പ്രചാരണ വാചകം പുറത്തിറക്കി, ലക്ഷ്യം സംശുദ്ധം സദ്ഭരണം
തിരുവനന്തപുരം: നാട് നന്നാകാന്‍ യുഡിഎഫ് എന്നതാണ് യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം. കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്തെ തകര്‍ത്ത ഭരണമായിരുന്നു. സംസ്ഥാനത്തെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് രംഗത്തിറങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തവ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന പേരില്‍ ഒരു പ്രകടന പത്രിക തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രകടന പത്രികയിലെ