OneIndia Malayalam

OneIndia Malayalam

രാഹുലിന് ആ മോഹം വേണ്ട, മമതയാണ് പ്രതിപക്ഷത്തിന്റെ മുഖമെന്ന് തൃണമൂല്‍, കോണ്‍ഗ്രസുമായി ഒന്നിക്കില്ല

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസുമായി ഒന്നിക്കാനുള്ള കോണ്‍ഗ്രസ് സാധ്യത അവസാനിക്കുന്നു. രാഹുല്‍ ഗാന്ധി ഒരിക്കലും പ്രതിപക്ഷത്തിന്റെ മുഖമായിരിക്കില്ലെന്ന് തൃണമൂല്‍ നേതാവ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭവാനിപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടും മമത അനുനയം പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം കുറയ്ക്കുക എന്നത് തന്നെയാണ് തൃണമൂല്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ബംഗാളില്‍ ഇടതുസഖ്യം വിട്ട് തൃണമൂലുമായി ചേരാനുള്ള ഒരുക്കത്തിലാണ്. ഇതൊന്നും ഇനി നടക്കാന്‍ പോകുന്നില്ല.

OneIndia Malayalam

ജിതിനെ പൂട്ടാന്‍ ജിതേന്ദ്ര, സെെബറിടം പിടിക്കാന്‍ ജനതാ റിപ്പോര്‍ട്ടര്‍, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

ദില്ലി: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപിയെ വീഴ്ത്താന്‍ പുതു തന്ത്രങ്ങളുമായി ബിജെപി. ജിതിന്‍ പ്രസാദയെ മുന്‍നിര്‍ത്തി ബ്രാഹ്മണ നീക്കങ്ങള്‍ നടത്തുന്ന ബിജെപിയെ പൂട്ടാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. പുതിയ സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. യുപി പിടിക്കണമെങ്കില്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെ ഇറക്കാനാണ് പ്ലാന്‍. പുതിയ കമ്മിറ്റിയുടെ അധ്യക്ഷനായി ജിതേന്ദ്ര സിംഗിനെയാണ് നിയമിച്ചിരിക്കുന്നത്.

OneIndia Malayalam

വാസവന്‍, സുധാകരന്‍, സികെ പത്മനാഭന്‍... നാര്‍കോട്ടിക് ജിഹാദില്‍ ഇവരില്‍ ആരാണ് മെച്ചം? അപ്രതീക്ഷിതം ആ പ്രതികരണം

കോഴിക്കോട്: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടായിരുന്നു നാര്‍കോട്ടിക് ജിഹാദ് എന്ന വിവാദ പരാമര്‍ശം നടത്തിയത്. ലൗ ജിഹാദ് എന്നൊരു സംഗതി തന്നെ ഉള്ളതായി കണ്ടെത്താന്‍ ആയിട്ടില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ അടക്കം വ്യക്തമാക്കിയിട്ടുള്ള ഒരു കാലത്താണ് കല്ലറങ്ങാട്ട് പിതാവിന്റെ ഇത്തരത്തിലൊരു പരാമര്‍ശം. പൊതുമണ്ഡലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് അത് ഇടയാക്കിക്കൊണ്ടിരിക്കുകയാണ്. ബിഷപ്പിന് പിന്തുണയുമായി ആദ്യം ബിജെപിയും പിന്നീട് കോണ്‍ഗ്രസിലെ

OneIndia Malayalam

മരയ്ക്കാറിനെതിരെ പരാതി ഹൈക്കോടതിയില്‍, ചരിത്രം വളച്ചൊടിച്ചു, സാമുദായിക വിദ്വേഷത്തിന് കാരണമാകും

കൊച്ചി: മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണിത്. എന്നാല്‍ ചിത്രം നിയമകുരുക്കുകളിലേക്ക് വീണിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയില്‍ നാലാഴ്ച്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്നാണ് ആരോപണം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായ മരയ്ക്കാര്‍

OneIndia Malayalam

പിണറായി മാജിക് സാമുദായിക ധ്രുവീകരണത്തിന്, ബിഷപ്പിനെ സന്ദർശിച്ചതിനെതിരെ പോപ്പുലർ ഫ്രണ്ട്

കോട്ടയം: നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ മന്ത്രി വിഎന്‍ വാസവന്‍ സന്ദര്‍ശിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. കോട്ടയത്ത് ബിഷപ്പ് ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. നേരത്തെ ബിജെപി, കോണ്‍ഗ്രസ് നേതാക്കളും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കാണാന്‍ എത്തിയിരുന്നു. വിവാദം അവസാനിച്ചുവെന്നും പ്രശ്നം രൂക്ഷമാക്കുന്നത് തീവ്രവാദികളാണ് എന്നും മന്ത്രി പ്രതികരിച്ചു.പിന്നാലെ ബിഷപ്പിനെ പുകഴ്ത്തി മന്ത്രി വാസവന്‍ ഫേസ്ബുക്കില്‍ കുറിപ്പുമിട്ടു.

OneIndia Malayalam

കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും ഉണ്ടാകില്ല, വിവാദ സർക്കുലർ പിൻവലിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് നൽകിയ വിവാദ സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്. ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം എന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കുലറാണ് പിന്‍വലിച്ചിരിക്കുന്നത്. മാത്രമല്ല ജീവനക്കാര്‍ക്ക് അവരുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ അതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം എന്നും വിവാദ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. 'മമ്മൂക്കയെ "ഡാ മമ്മൂട്ടി