OneIndia Malayalam
എറണാകുളത്ത് 3899 പോളിംഗ് ബൂത്തുകൾ: 119 പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കും, കൊവിഡ് മാനദണ്ഡങ്ങൾ കർശനം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ വരണാധികളുടെയും സഹവരണാധികളുടെയും വകുപ്പുതല മേധാവികളുടെയും യോഗവും വിളിച്ചു ചേർത്തിരുന്നു.പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിനായി റാംപ് ആവശ്യമുള്ളിടത്ത് നിർമ്മിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനാധിപത്യത്തിനായുള്ള
നേമത്തിനൊപ്പം തിരുവനന്തപുരത്ത് 3 മണ്ഡലങ്ങൾ; തന്ത്രം മെനഞ്ഞ് ബിജെപി..ഗോദയിലേക്ക് വമ്പൻമാർ
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കളം നിറയുകയാണ് സംസ്ഥാനത്ത് ബിജെപി. സ്ഥാനാർത്ഥി ചർച്ചകൾക്ക് ചൂട് പിടിച്ച് കഴിഞ്ഞു. എന്തുവിലകൊടുത്തും സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ നേടിയെടുക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പാർട്ടിയ്ക്ക് ഏറ്റവും കൂടൂതൽ പ്രതീക്ഷയുള്ളത് തലസ്ഥാന നഗരിയാണ്. സംസ്ഥാനത്ത് ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റും തിരുവനന്തപുരത്താണ്. ഇത്തവണ നാല് സീറ്റുകളാണ് ജില്ലയിൽ നിന്ന് ബിജെപി പ്രതീക്ഷിക്കുന്നത്. കോട്ടയം
ഏറ്റവുമധികം സ്ത്രീ വോട്ടര്‍മാര്‍ കുന്നത്തൂരില്‍; കുറവ് കൊല്ലത്ത് ജില്ലയില്‍ 2093511 വോട്ടര്‍മാര്‍
കൊല്ലം: ജില്ലയില്‍ ഇതുവരെയുള്ള കണക്കു പ്രകാരം ആകെ 2093511 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 997190 പേര് പുരുഷന്മാരും 1096308 പേര് സ്ത്രീകളുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 13 വോട്ടര്‍മാരുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ എണ്ണം ഇനിയും വര്‍ധിക്കും. രാഹുല്‍ഗാന്ധി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം നിലവിലെ കണക്കുപ്രകാരം ആകെ വോട്ടര്‍മാരും
കോഴിക്കോട് ജില്ലയില്‍ ഇന്ന് 326 പേര്‍ക്ക് കൊവിഡ് രോഗമുക്തി, 519 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 519 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 501 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7800 പേരെ പരിശോധനക്ക്
ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളിലൊന്ന്: ബംഗാളിൽ ബിജെപിക്കെതിരെ തന്ത്രം മെനഞ്ഞ് പ്രശാന്ത് കിഷോർ
കൊൽക്കത്ത: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യം ഏറ്റവും പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പാണ്. രാജ്യത്തെ ജനാധിപത്യത്തിനായുള്ള പ്രധാന പോരാട്ടങ്ങളിലൊന്ന് പശ്ചിമ ബംഗാളിൽ നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ശനിയാഴ്ച പറഞ്ഞു. മാർച്ച് 27 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ പരാമർശിച്ച് അദ്ദേഹം തൃണമൂൽ കോൺഗ്രസിന്റെ പ്രധാന മുദ്രാവാക്യം പങ്കുവെച്ചു - "ബംഗാളിന് സ്വന്തം മകളെ
'സവർക്കറിനെ പോലെ ആർഎസ്എസിന്റെയും ബിജെപിയുടേയും ചെരുപ്പ് നക്കുകയാണ് പിസി ജോർജ്'
തിരുവനന്തപുരം; ജനപക്ഷം നേതാവ് പിസി ജോർജിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ. പി.സി ജോർജിനെ പോലെ യാതൊരു തത്വദീക്ഷയുമില്ലാത്ത രാഷ്ട്രീയ നേതാവ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്നു പറയുന്നത് തന്നെ ജനങ്ങൾക്ക് പറ്റിയ അബദ്ധമാണെന്നും ചിന്റു ഫേസ്ബുക്കിൽ കുറിച്ചു. വിഷവിത്തായി മാറിയ ഒരു നേതാവാണ് ഇപ്പോൾ ജനകീയനായ ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ്
രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് വാക്സിന് ഡോസിന് 250 രൂപ ഈടാക്കും
ദില്ലി; രാജ്യത്ത് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് ഡോസിന് 250 രൂപ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മുതല്‍ 60 വയസിന് മുകളില്‍ പ്രായമായവര്‍ക്കും, 45 വയസിനു മുകളില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്കും കോവിഡ് വാക്സിന് നല്കാന് ആരംഭിക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് വാക്സിന് സാധാരണപോലെ സൗജന്യമായാണ് ലഭിക്കുക. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും വാക്സിന് സ്വീകരിക്കുന്നവരില്‍
കോടികള്‍ എറിഞ്ഞാല്‍ പുതുച്ചേരിയിലെ ഭരണം വീഴ്ത്തിയത്, ഇന്ത്യയില്‍ ജനാധിപത്യം മരിച്ചെന്ന് രാഹുല്‍!!
ചെന്നൈ: പ്രധാനമന്ത്രിക്കും നരേന്ദ്ര മോദിക്കും കടുത്ത വിമര്‍ശനങ്ങളുമായി രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ രാജ്യതാല്പര്യത്തില് മോദി വിട്ടുവീഴ്ച്ച ചെയ്തെന്ന് രാഹുല്‍ ആരോപിച്ചു. ചൈനയ്ക്ക് മോദി ഈ വിട്ടുവീഴ്ച്ച ചെയ്യുമെന്ന് അറിയാം. ഇന്ത്യയില്‍ ജനാധിപത്യം മരിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള വിഒസി കോളേജില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരെ വലിയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.
മന്നത്ത് പത്മനാഭനെ പുകഴ്ത്തി ദേശാഭിമാനി ലേഖനം; രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്
തിരുവനന്തപുരം; ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്ത്. എല്‍ഡിഎഫിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മാനാഭനെ പുകഴ്ത്തി ദേശാഭിമാനിയില്‍ വന്ന ലേഖനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. രാഹുല്‍ഗാന്ധി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം അവസരം വരുമ്പോള്‍ മന്നത്ത് പദ്മനാഭനെ അവഗമിക്കുകയും ആവശ്യം വരുമ്പോള്‍ നവോത്ഥാന നായകനാക്കുകയും
വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ച ചരിത്രം സിപിഎമ്മിന്; ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ യുഡിഎഫ് എതിര്‍ക്കുകയാണെന്നു വിലപിക്കുന്ന മുഖ്യമന്ത്രി എല്‍ഡിഎഫിന്റെ ചരിത്രം മറക്കുകയും മറയ്ക്കുകയും ചെയ്യരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനോപകരപ്രദമായ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്തത് സിപിഎമ്മാണ്. അഴിമതിയില്‍ മുങ്ങിയ ആഴക്കടല്‍ മത്സ്യബന്ധനം പോലുള്ള പദ്ധതികളെയാണ് യുഡിഎഫ് എതിര്‍ത്തത്. അത് സിപിഎമ്മിനും സര്‍ക്കാരിനും അംഗീകരിക്കേണ്ടി വന്നു. രാഹുല്‍ഗാന്ധി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍,
നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ
കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ ചേർന്ന വരണാധികളുടെയും സഹവരണാധികളുടെയും വകുപ്പുതല മേധാവികളുടെയും അടിയന്തിര യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിനായി
കൊവിഡ് ;ദുബൈയിൽ റാംസാൻ വരെ കർശന നിയന്ത്രണം തുടരും
ദുബൈയ്; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടപ്പാക്കിവരുന്ന നിയന്ത്രണങ്ങള്‍ റംസാന് വരെ തുടരും. കൊവിഡിനെ തുടര്‍ന്ന് ഫെബ്രുവരി തുടക്കത്തിലാണ് രാജ്യം കര്‍ശന നിയന്ത്രണത്തിലേക്ക് പോയത്. ഇത് റംസാന് ആരംഭിക്കുന്ന ഏപ്രില്‍ പകുതി വരെ നീട്ടിയിരിക്കുന്നത്. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ
സംസ്ഥാനത്ത് 3792 പേര്‍ക്ക് കൂടി കൊവിഡ്, 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 4650 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇനി പരസ്യങ്ങളും ബോര്‍ഡുകളും പടിക്ക് പുറത്ത്, ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു
പത്തനംതിട്ട: നിയസഭാ തെരഞ്ഞെടുപ്പ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സുഗമമായി നടപ്പാക്കുന്നതിന് ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റി
ദിഷ രവിക്ക് ദില്ലി വിടണമെങ്കില്‍ 15 ദിവസം കഴിയണം; മാധ്യമങ്ങളോട് സംസാരിക്കുന്നതിലും വിലക്ക്
ദില്ലി: ടൂള്‍കിറ്റ് കേസില്‍ ദില്ലി പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് കോടതി ജാമ്യം അനുവദിച്ച പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് 15 ദിവസത്തിന് ശേഷം മാത്രമേ ദില്ലി വിട്ടു സ്വന്തം സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ സാധിക്കു. ഇക്കാലയളവില്‍ ദില്ലി പോലീസ് ഏത് സമയത്ത് വിളിപ്പിച്ചാലും ഹാജരാകാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും ഉത്തരവുണ്ടെന്നും ദിഷയുടെഅഭിഭാഷകനും കുടുംബ സുഹൃത്തുമായ പ്രസന്ന ആര്
'ജനാല ചാടി വന്നവരല്ല', കോണ്‍ഗ്രസ് ദുര്‍ബലമായി; നേതൃത്വത്തിനെതിരെ കപില്‍ സിബലും ആനന്ദ് ശര്‍മ്മയും
ദില്ലി: നേതൃമാറ്റത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും ആഭ്യന്തര കലാപം ശക്തമാവുന്നു. കോണ്‍ഗ്രസിലെ നിലവെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന് നേതാക്കളായ കപില്‍ സിബല്‍, ആനന്ദ ശര്‍മ്മ തുടങ്ങിയവര്‍ രംഗത്ത് എത്തി. കോണ്‍ഗ്രസ് ദുര്ബലമായെന്നാണ് കപില്‍ സിബല്‍ പരസ്യമായി ആരോപിച്ചത്. മുതിര്‍ന്ന നേതാവും താഴേക്കിടയിലുള്ള പ്രവര്‍ത്തകരുടെ വികാരം അറിയികുയും ചെയ്യുന്ന ഗുലാനംബി ആസദിന് വീണ്ടും അവസരം നല്‍കേണ്ടതായിരുന്നുവെന്നും കപില്‍ സിബല്‍
ബിഗ് ബോസ് ഷോയിൽ മൊബൈൽ ഫോണോ? സോഷ്യൽ മീഡിയയിലെ ചർച്ചയ്ക്ക് പിന്നിലെന്ത്,
ബിഗ് ബോസ് ഹൌസിൽ മൊബൈൽ ഫോണിനെക്കുറിച്ചുള്ള പരാമർശം വന്നതാണ് ഇപ്പോള്‍ പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമായിട്ടുള്ളത്. പുറംലോകവുമായി സംബന്ധവുമില്ലാതെയാണ് ബിഗ് ബോസ് മത്സരാർത്ഥികളെ താമസിപ്പിച്ചിട്ടുള്ളത്. ഷോയുടെ 13 ാമത്തെ എപ്പിസോഡിലെ ഒരു പരാമർശമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചർച്ചയായിക്കഴിഞ്ഞത്. നേമത്തുള്‍പ്പടെ ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യ സഖ്യം: കെ സുരേന്ദ്രന്
നേമത്തുള്‍പ്പടെ ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യ സഖ്യം: കെ സുരേന്ദ്രന്
തൃശൂര്‍: മുസ്ലിം ലീഗ് അവരുടെ വർഗീയ അജണ്ട ഉപേക്ഷിച്ച് മോദിയുടെ വികസനയം അംഗീകരിച് ദേശീയധാരയിലേക്ക് വന്നാൽ അവരെ ബിജെപി സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പറഞ്ഞു. ലീഗിൽ നിന്നും രാജിവെച്ച് ബിജെപിയുടെ നിലപാടുകൾ അംഗീകരിച്ച് വരുന്നവരെയും പാർട്ടി സ്വാഗതം ചെയ്യും. നിലവില്‍ മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയാണെന്നും അദ്ദേഹം
മുല്ലപ്പള്ളി മത്സരിക്കുന്നതിന് എതിര്‍പ്പില്ല, സ്വയം തീരുമാനിക്കട്ടെയെന്ന് താരിഖ് അന്‍വര്‍!!
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ കേന്ദ്ര നേതൃത്വം. അദ്ദേഹം മത്സരിക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയിലാണ് മുല്ലപ്പള്ളിയുടെ പേരുള്ളത്. കൊയിലാണ്ടിയില്‍ അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. അതേസമയം കോഴിക്കോട് മാത്രമല്ല പല ജില്ലാ കമ്മിറ്റികളും അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. മുല്ലപ്പള്ളിക്ക് മത്സരിക്കണമെങ്കില്‍ അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്ന്
വടകരയില്‍ കെകെ രമ; മുല്ലപ്പള്ളി കൊയിലാണ്ടിയില്‍, അഭിജിത് നോര്‍ത്തില്‍; സാധ്യത പട്ടികയുമായി ഡിസിസി
കോഴിക്കോട്: കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും ജില്ലയില്‍ നിന്നും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലന്ന നാണക്കേട് ഇത്തവണ കഴുകി കളയും എന്നുറപ്പിച്ചാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വം നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഘടകക്ഷികളുമായുള്ള സീറ്റ് വിഭജനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് പാര്‍ട്ടിയുടെ നീക്കം. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളുടെ സ്ഥാനാര്‍ത്ഥി സാധ്യത പടികയും ഇതിനോടകം തന്നെ കോഴിക്കോട് ഡിസിസി തയ്യാറാക്കിയിട്ടുണ്ട്.