OneIndia Malayalam
പാലായ്ക്ക് പിന്നാലെ എൻസിപിക്ക് സിപിഎം വക അടുത്ത ഷോക്ക്; കുട്ടനാടും ഏറ്റെടുക്കും?
ആലപ്പുഴ; ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശത്തോടെയാണ് എൻസിപിയുടെ സിറ്റിംഗ് സീറ്റായ പാലാ ജോസ് വിഭാഗത്തിന് നൽകിയത്. ഇതോടെ ഇടഞ്ഞ മാണി സി കാപ്പൻ ഇടതുമുന്നണി വിടുകയും പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമാകുകയും ചെയ്തു. എന്നാൽ എൻസിപിയുടെ നഷ്ടം പാലായിൽ അവസാവിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സിറ്റിംഗ് മണ്ഡലമായ കുട്ടനാടും സിപിഎം ഏറ്റെടുത്തേക്കും. {image-cover1-1614749689.jpg
പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും
കോട്ടയം: നിമയസഭാ തിരഞ്ഞെടുപ്പില്‍ വളരെ ആത്മവിശ്വാസത്തോടെയാണ് സിപിഎം ഇറങ്ങുന്നത്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം ജനങ്ങള്‍ ഇടതുപക്ഷത്ത കൈവിടില്ല എന്ന വ്യക്തമായ സൂചനയായിരുന്നു. എന്നാല്‍ അടുത്തിടെ യുഡിഎഫ് ക്യാമ്പ് നടത്തുന്ന നീക്കങ്ങള്‍ സിപിഎമ്മില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ സമരം അവസാനിച്ചെങ്കിലും യുവജനതയെ സര്‍ക്കാരിന് എതിരാക്കുമോ എന്നാണ് ആശങ്ക. എങ്കിലും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ വിജയം ഉറപ്പാണെന്ന്
കോവിഡ് വാക്സിനേഷനായി സ്വകാര്യ ആശുപത്രികളെ സജ്ജമാക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് വിതരണം ആരംഭിക്കാം. വാക്സിന് യജ്ഞത്തിനായി ഓരോ സംസ്ഥാനത്തെയും മുഴുവന്‍ സ്വകാര്യ ആശുപത്രികളേയും ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്കി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം എംപാനല്‍ ചെയ്യാത്ത സ്വകാര്യ ആശുപത്രികള്‍ക്കും ഇനിമുതല്‍ വാക്സിനേഷന് സൈറ്റുകളായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. രാജ്യത്തെ 60 വയസിന് മുകളിലുള്ളവര്‍ക്കും 45നും
കെകെ ശൈലജ അല്ല,മട്ടന്നൂരിൽ ഇപി ജയരാജൻ തന്നെ അങ്കത്തിന് ഇറങ്ങും; ലക്ഷ്യം മറ്റൊന്ന്
കണ്ണൂർ;പാർട്ടിയുടെ ഉരുക്കു കോട്ടയായ കണ്ണൂരിൽ ഇക്കുറി ആരൊക്കെ മത്സരിക്കണം എന്നത് സംബന്ധിച്ച് ജില്ലെ സെക്രട്ടറിയേറ്റ് ചർച്ച നടത്തിയിരുന്നു. രണ്ടു തവണ മത്സരിച്ചവരെ മാറ്റി കൊണ്ടുള്ള ലിസ്റ്റായിരുന്നു ചർച്ചയായത്. കല്യാശേരി എംഎൽഎ ടിവി രാജേഷ്, തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യ, പയ്യന്നൂർ എംഎൽഎ സി കൃഷ്ണൻ എന്നിവരെ മത്സരിപ്പിക്കേണ്ടെന്നാണ് പൊതുനിലപാട്. അന്തിമ പട്ടികയിൽ ഇവർക്ക് ആർക്കെങ്കിലും ഇളവ് ലഭിക്കുമോയെന്നത്
തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനാകില്ല; നിലപാടിലുറച്ച് ഡിഎംകെ
ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ കടുത്ത തീരുമാനവുമായി ഡിഎംകെ. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് ഡിഎംകെ. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ഭരണം സുരക്ഷിതമാകില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പതനം മുന്നറിയിപ്പാണെന്നുമാണ് ഡിഎംകെയുടെ വിലയിരുത്തല്‍. ഒറ്റക്ക് കേവലഭൂരിപക്ഷം ഉറപ്പുവരുത്താനാണ് ഡിഎംകെയുടെ ശ്രമം. ഇതിനായി 178 സീറ്റുകളില്‍ ഡിഎംകെ സ്ഥാനാര്‍ഥി പട്ടിക തയാറാക്കുകയാണ്. തിരഞ്ഞെടുപ്പ് സര്‍വേകളില്‍
ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസിനെതിരെ ജോസഫ് വിഭാഗത്തിന്റെ വിമതന്? സൂചന നല്കി സാജന് ഫ്രാന്‍സിസ്
തിരുവനന്തപുരം: മറ്റ് ഘടകക്ഷികള്‍ മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം ആയെങ്കിലും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ ഇതുവരെ സമവായത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഇന്ന് യുഡിഎഫ് യോഗത്തിന് മുമ്പായി ജോസഫ് വിഭാഗവുമായി അവസാനഘട്ട ഉഭയക്ഷി ചര്‍ച്ച ഇന്ന് രാവിലെ നടക്കും. 12 സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അവര്‍. കഴിഞ്ഞ തവണ യുഡിഎഫില്‍
അടിയന്തരാവസ്ഥ പൂര്‍ണമായും തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി; പക്ഷേ, ആര്‍എസ്എസ് ചെയ്യുന്നത് എന്താണ്?
ദില്ലി: ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള 1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പൂര്‍ണമായും തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി എംപി. ഇക്കാര്യം തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക വിദഗ്ധന്‍ കൗഷിക് ബസുവുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് രാഹുല്‍ ഗാന്ധി തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞത്. അവകാശങ്ങളെല്ലാം റദ്ദാക്കി, മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി, പ്രതിപക്ഷ നേതാക്കളെ
നേമത്ത് ഇത്തവണ കളി മാറും; ബിജെപിയെ കാത്ത് അപ്രതീക്ഷിത വെല്ലുവിളി, എട്ടുനിലയില്‍ തോല്‍പ്പിക്കാന്‍ കര്‍ഷകര്‍
തിരുവനന്തപുരം: കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഇനി നിയമസഭ തിരഞ്ഞെടുപ്പിന്റെ നാളുകളാണ്. എല്ലാ മുന്നണികളും സ്ഥാനാര്‍സ്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ വമ്പന്‍ പദ്ധതികളാണ് ബിജെപി നേതൃത്വത്തില്‍ തയ്യാറാകുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് വെല്ലുവിളിക്കാന്‍ സൃഷ്ടിച്ച് രണ്ടും കല്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കര്‍ഷകര്‍. അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രചരണ രംഗത്തിറങ്ങുമെന്നാണ്
കർണാടകയിൽ മന്ത്രി യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പുറത്തുവിട്ടു, ബിജെപിക്ക് തിരിച്ചടി
ബംഗളൂരു: കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ രമേശ് ജാര്‍ക്കിഹോളിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗിക പീഡന ംആരോപണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന് സാമൂഹ്യപ്രവര്‍ത്തകനായ ദിനേശ് കല്ലഹള്ളിയാണ് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. 25കാരിയായ പെണ്‍കുട്ടിയെ മന്ത്രി പീഡിപ്പിച്ചെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങളും പരാതിക്കാരന് പുറത്തുവിട്ടിരിന്നു.
മണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ വേഗത്തിലാക്കി മുസ്ലീം ലീഗ്. ഇക്കുറി മൂന്ന് സീറ്റുകള്‍ അധികം ലഭിച്ചതോടെ 27 സീറ്റുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. ഇതില്‍ പന്ത്രണ്ടോളം സീറ്റുകളില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പരിഗണനയിലുണ്ട്. എംകെ മുനീര്‍, കെഎം ഷാജി, ഷംസുദ്ദീന് എന്നിവര്‍ മണ്ഡലം മാറ്റി നല്‍കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ലീഗ് സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇങ്ങനെ...
പി രാജീവിന് സീറ്റില്ല, വൈപ്പിനിൽ എസ് ശർമയില്ല, കൊച്ചിയിൽ മാക്സി, എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥികൾ
കൊച്ചി: കാലങ്ങളായി യുഡിഎഫ് ശക്തി കേന്ദ്രമായ എറണാകുളത്ത് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സിപിഎം. നിയമസഭയില്‍ എറണാകുളത്ത് നിന്ന് ഇടതിന് നാല് എംഎല്‍എമാര്‍ മാത്രമാണുളളത്. എറണാകുളത്ത് നിന്ന് കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് സിപിഎം. എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ
ഉദുമയിൽ കെ കുഞ്ഞിരാമനില്ല, തൃക്കരിപ്പൂരിൽ രാജഗോപാൽ, കാസർകോട് സിപിഎം സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയായി
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ സിപിഎം മത്സരിക്കുന്ന സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയായി. തൃക്കരിപ്പൂര്‍, ഉദുമ, മഞ്ചേശ്വരം സീറ്റുകളില്‍ ആണ് സിപിഎം മത്സരിക്കുന്നത്. കാഞ്ഞങ്ങാട് സീറ്റ് സിപിഐക്കും കാസര്‍കോട് സീറ്റ് ഐഎന്എല്ലിനുമാണ് നല്‍കിയിരിക്കുന്നത് ഉദുമയും തൃക്കരിപ്പൂരും സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഉദുമയില്‍ നിലവിലെ എംഎല്‍എ ആയ കെ കുഞ്ഞിരാമന് ഇക്കുറി സിപിഎം സീറ്റ് നല്‍കിയേക്കില്ല. പകരം
നിയമസഭാ തിരഞ്ഞെടുപ്പ്: സർക്കാർ അതിഥി മന്ദിരങ്ങളിൽ മുറികൾ അനുവദിക്കുന്നതിന് ക്രമീകരണം
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം അടിസ്ഥാനമാക്കി സർക്കാർ അതിഥി മന്ദിരങ്ങളിലും കേരള ഹൗസുകളിലും മുറികളും ഹാളുകളും അനുവദിക്കുന്നതിന് ക്രമീകരണം ഏർപ്പെടത്തി പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കി. ക്യാബിനറ്റ് പദവി വഹിക്കുന്ന വ്യക്തികൾ, എം.പി, എം.എൽ.എ, എക്സ് എം.പി, എക്സ് എം.എൽഎ, തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികൾ, ബോർഡ്, കോർപ്പറേഷൻ മറ്റു സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനങ്ങളിൽ
പത്തനംതിട്ടയിൽ 10,36,488 വോട്ടര്‍മാർ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് കളക്ടര്‍
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഒരുക്കങ്ങളും നടപടികളും വിശദീകരിക്കുന്നതിന് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം 10,36,488 വോട്ടര്‍മാരാണ് പത്തനംതിട്ട ജില്ലയിലുള്ളത്
ഗള്‍ഫ് ജോലി: അഡ്നോക്കില്‍ വീണ്ടും ഒഴിവുകള്‍... എല്‍എന്‍ജിയിലും എച്ച്ക്യുവിലും; എല്ലാം അബുദാബിയില്‍
ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നാണ് അഡ്നോക് എന്ന അബുദാബി നാഷണല്‍ ഓയില്‍ കമ്പനി. യുഎഇയിൽ വിവിധ തസ്തികകളിലേക്ക് അഡ്നോക് റിക്രൂട്ട്മെന്റ് നടത്തുകയാണ്. അബുദാബി സര്‍ക്കാരിന് കീഴിലാണ് അഡ്നോക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസ്യതയുടെ കാര്യത്തില്‍ സംശയം വേണ്ട. 45 വര്‍ഷമായി മേഖലയില്‍ ഉള്ള അഡ്നോക് ഗ്രൂപ്പിന് കീഴില്‍ 18 കമ്പനികളാണ് ഉള്ളത്. അഡ്നോക്
ചൂട് വര്‍ധിച്ചു വരുന്നു, എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് കൊല്ലം ജില്ലാ കലക്ടര്‍
കൊല്ലം: ജില്ലയിൽ ചൂട് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജില്ലാ അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. തീരദേശത്ത് കൂടുതല്‍ ചൂട് അനുഭവപ്പെടും. സൂര്യാഘാതം, നിര്‍ജ്ജലീകരണം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. 11 മണി മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം
സാമൂഹ്യനീതി വകുപ്പ്;റിസോഴ്സ് ടീം അംഗമാകാൻ അപേക്ഷ ക്ഷണിച്ചു
തൃശൂർ:സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന നാഷണൽ ആക്ഷൻ ഫോർ ഡ്രഗ് ഡിമാൻ്റ് റിഡക്ഷൻ പദ്ധതിയിൽ റിസോഴ്സ് ടീം അംഗങ്ങളാകാൻ അപേക്ഷ ക്ഷണിച്ചു. ലഹരി വിരുദ്ധ പ്രവർത്തന മേഖലയിൽ ബോധവൽക്കരണം, കപ്പാസിറ്റി ബിൽഡിംഗ് നടത്തുകയാണ് ലക്ഷ്യം. ലഹരിവിരുദ്ധ മേഖല/ ഐ ആർ സി എ കളിൽ
ആരാണ് ശ്രീഎം?;വിശദീകരണ കുറിപ്പുമായി കെ ടി ജലീല്‍
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ നാല് ഏക്കര്‍ ഭൂമി യോഗാ കേന്ദ്രം തുടങ്ങാന്‍ ശ്രീ എമ്മിന് പാട്ടത്തിനു നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി മന്ത്രി കെടി ജലീല്‍. ജാതി മത വര്‍ണ വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യനെക്കാണാന്‍ ശ്രമിക്കുന്ന ദര്‍ശനമാണ് ശ്രീ എമ്മിന്റേതെന്ന് കെടി ജലീല്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. കെടി ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ശ്രീ
നേമത്തെ വികസനം മുഴുവൻ കേന്ദ്ര സഹായത്തോടെയെന്ന് സുരേന്ദ്രൻ; ക്രിസ്ത്യൻ പള്ളി തകർക്കുന്നത് മുസ്ലീം ഭീകരരെന്നും
കോട്ടയം: കേരളത്തില്‍ പാചക വാതകത്തിന് ആര്‍ക്കും ഇപ്പള് സബ്സിഡി കിട്ടുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മൂന്ന് മാസമായി ബാങ്ക് അക്കൗണ്ടില്‍ സബ്സിഡി വരുന്നില്ല എന്ന കാര്യം അറിയാത്ത, അംഗീകരിക്കാത്ത ആളാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇത് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തുകഴിഞ്ഞു. സുരേന്ദ്രൻ ശരിക്കും പെട്ടു! ഗ്യാസ് സബ്സിഡിയെ കുറിച്ച് പത്രക്കാരുടെ ചോദ്യം...
തൃശ്ശൂർ ജില്ലയിൽ 354 പേർക്ക് കൂടി കോവിഡ്; 339 പേർ രോഗമുക്തി
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 339 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3623 ആണ്. തൃശ്ശൂർ സ്വദേശികളായ 56 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,173 ആണ്. 94,870 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ