OneIndia Malayalam

OneIndia Malayalam

'ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കും', ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെതിരെ പാര്‍വ്വതി

കൊച്ചി: സിനിമാ രംഗത്തെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെതിരെ നടിയും ഡബ്ല്യൂസിസി അംഗവുമായ പാര്‍വ്വതി തിരുവോത്ത് രംഗത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നിരാശയുണ്ടെന്ന് പാര്‍വ്വതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ പ്രതികരണം. എന്നാല്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ തങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കുമെന്നും ഉത്തരം കിട്ടുന്നത് വരെ ചോദിക്കുമെന്നും പാര്‍വ്വതി വ്യക്തമാക്കി.

OneIndia Malayalam

നടപ്പിലാകാതെ പോയ വാഗ്ദാനങ്ങള്‍; വാഗ്ദാന ലംഘനം എണ്ണിയെണ്ണി പറഞ്ഞ് മോദിയ്‌ക്കെതിരെ പോസ്റ്റര്‍

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടപ്പിലാകാതെ പോയ വാഗ്ദാനങ്ങള്‍ ഉയര്‍ത്തി കാണിച്ച് തെലങ്കാനയില്‍ പ്രതിഷേധം. തെലങ്കാനയ്ക്ക് കേന്ദ്രസര്‍ക്കാരും ബി ജെ പിയും വാഗ്ദാനം ചെയ്ത നടപ്പിലാകാതെ പോയ പദ്ധതികളെ കുറിച്ച് പരാമര്‍ശിച്ചാണ് പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെലങ്കാനയിലെ രാമഗുണ്ടം സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് സംസ്ഥാനത്ത് പ്രതിഷേധ പോസ്റ്റര്‍ ഉയര്‍ന്നത്. പ്രധാനമന്ത്രിയുടെ ചിത്രമുള്ള പോസ്റ്ററില്‍, പ്രതിരോധ ഇടനാഴി,