Zee News Kerala
മൂന്ന് വർഷമായി പണി തീരുന്നില്ല; അട്ടപ്പാടിയിലെ ആദിവാസി വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലാകുമ്പോൾ ഇങ്ങനെയൊക്കെ മതിയല്ലോ
കോട്ടത്തറ കള്ളക്കര ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെയാണ് മേലെ കോട്ടത്തറയിൽ 2019 ലാണ് ഹോസ്റ്റലിന്റെ നിർമ്മാണം ആരംഭിച്ചത്. കോട്ടാത്തറ ഗവ: യു.പി സ്കൂളിലെ അധ്യാപകരുടെ ക്വട്ടേഴ്സ് ഇതിനായി ഒഴിഞ്ഞ് കൊടുത്തു. പത്തര ലക്ഷം രൂപ ചിലവിൽ ഹോസ്റ്റലിൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഐ.ടി.ഡി.പി നിർമ്മിതി കേന്ദ്രത്തിനെ ചുമതലപ്പെടുത്തുകയായിരുന്നു.
150 കിലോ ഭാരം വഹിക്കാൻ കഴിയുന്ന സോളാർ കാർഗോ ലിഫ്റ്റ് നിർമ്മിച്ച് മുൻ കെഎസ്ഇബി എഞ്ചിനീയർ
എന്നാൽ അടുത്ത കാലത്ത് അൽപ്പം കൂടി ശേഷിയുള്ളതും ആധുനിക രീതിയിലുള്ളതുമായ ഒരു ലിഫ്റ്റ് നിർമ്മിക്കാൻ പദ്ധതിയിട്ടു. 150 കിലോ ഭാരം 40 സെക്കന്റ് കൊണ്ട് ഏഴര മീറ്റർ ഉയരത്തിൽ എത്തിക്കാൻ കഴിയുന്ന ആധുനീക രീതിയിലുള്ള കാർഗോ ലിഫ്റ്റിന്റെ നിർമ്മാണം അടുത്ത കാലത്തായി പൂർത്തിയായി.
68ാം വയസിൽ പ്ലസ് ടൂ പാസായി: ഇനി ബിരുദം; വിജയകുമാരി വിജയത്തിനുള്ള തയ്യാറെടുപ്പിലാണ്
അറുപത്തിയെട്ടാം വയസ്സിൽ പ്ലസ് ടു പാസ്സായതിന്റെ ആഹ്ലാദത്തിലാണ് പത്തനംതിട്ട പുറമറ്റം മുണ്ടമല സ്വദേശിനി വിജയകുമാരി. 1971 - 73 ൽ കായംകുളം എം.എസ്.എം കോളേജിൽ വിജയകുമാരി പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു. അന്ന് രണ്ട് വിഷയങ്ങളിൽ മാത്രമേ പരീക്ഷ എഴുതിയിരുന്നുള്ളൂ.
ബിജെപി ഓഫീസ് ആക്രമണക്കേസ്; കോടതിവിധി സർക്കാരിന് തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ
ദേശീയ പാർട്ടിയുടെ സംസ്ഥാന കാര്യാലയം ആക്രമിച്ച് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷനെ വധിക്കാൻ ശ്രമിച്ച കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സർക്കാർ വാദം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയത് നീതിന്യായ വ്യവസ്ഥയുടെ വിജയമാണെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
സരിതയ്ക്ക് കിട്ടിയ സിബിഐ അന്വേഷണം സ്വപ്നക്ക് കിട്ടുമോയെന്ന് വിഡി സതീശൻ; ബഫർസോണിലും സര്‍ക്കാരിന് വിമർശനം
ബഫർ സോൺ വിഷയം ഒരുലക്ഷം കുടുംബങ്ങളെയെങ്കിലും ബാധിക്കും. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി.മി ചുറ്റളവിലുള്ള പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കണമെന്നുള്ള സുപ്രീംകോടതി വിധി കേരളം ചോദിച്ചുവാങ്ങിയതാണ്. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി സംരക്ഷിത വനത്തിന് ചുറ്റുമുള്ള ജനവാസമേഖല ഉൾപ്പെടെയുള്ള ഒരു കി.മി പരിധിയിൽ നിയന്ത്രണമാവാമെന്ന് തീരുമാനമെടുത്ത് അത് കേന്ദ്രത്തിന് അയച്ചത് ഒന്നാം പിണറായി സർക്കാരാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയിൽ ഗെയില്‍ പൈപ്പ് ലൈനില്ല; പകരം സിറ്റി ഗ്യാസ് പദ്ധതി എത്തുമെന്ന് മുഖ്യമന്ത്രി
സിറ്റി ഗ്യാസ് വിതരണ സംവിധാനം നടപ്പാക്കുന്നതിന് എ.ജി ആന്റ് പി പ്രദം എന്ന കമ്പനിയെ പെട്രോളിയം ആന്റ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ സുജിത് വിജൻപിള്ളയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രതിസന്ധിയിൽ നിന്ന് പുതിയ കണ്ടുപിടിത്തം; ചാണകത്തിന് പകരക്കാരൻ, പേറ്റന്റ് നേടി യുവകര്ഷകൻ
കാർഷിക ആവശ്യത്തിന് ചാണകം കിട്ടാൻ ബുദ്ധിമുട്ടുമ്പോഴാണ് പച്ചിലയിൽ നിന്ന് കൃത്രിമമായി ചാണകം ഉത്പാദിപ്പിക്കുന്നതിൽ തോമസ് വിജയിച്ചത്. പച്ചിലകൾ വെള്ളവുമായി യോജിപ്പിച്ച് പാത്രത്തിലാക്കി കൊതുകു കയറാതെ 3 ആഴ്ച്ച അടച്ചു വെയ്ക്കും. ശേഷം പാത്രം തുറക്കുമ്പോൾ ചാണകത്തിന് തുല്യമായ മിശ്രിതം ലഭിക്കും.
Anthrax: തൃശൂരിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു; അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നതായി ആരോഗ്യവകുപ്പ്
Anthrax Confirmed In Thrissur: തൃശൂരിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്