Top News

OneIndia Malayalam

കൊക്കയാറില്‍ ദുരന്തമെത്തിയത് വിവാഹ വീട്ടില്‍, ഫൗസിയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഉരുള്‍പ്പൊട്ടല്‍

തൊടുപുഴ: കൊക്കയാറിലെ മരണത്തില്‍ വിറങ്ങലിച്ച് നാട്ടുകാര്‍. ബന്ധുവീട്ടില്‍ വിവാഹത്തിന് എത്തിയ കുരുന്നുകള്‍ അടിച്ചുപൊളിച്ച് ആഘോഷം പങ്കുവെക്കുന്നതിനിടെ അവരെ തേടി ഉരുള്‍പ്പൊട്ടലിന്റെ രൂപത്തില്‍ മരണമെത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ അടക്കം ആറ് പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ പലര്‍ക്കും ആ കാഴ്ച്ച സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മൃതദേഹങ്ങള്‍ തൊട്ടിലില്‍ ഉറങ്ങുന്ന നിലയിലും കെട്ടിപ്പിടിച്ചും കിടക്കുന്ന നിലയിലാണ് ഉള്ളത്.

OneIndia Malayalam

ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു; ആശങ്ക വേണ്ടെന്ന് മന്ത്രി, ബോട്ടുകള്‍ സജ്ജം

മലപ്പുറം: മഴയുടെ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകള്‍ ആവശ്യമെങ്കില്‍ തുറക്കും. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ് താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര

OneIndia Malayalam

നീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞു

കൊച്ചി: നടി ഗായത്രി സുരേഷ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ നടിയെ വിവാദത്തിലേക്ക് നയിച്ചിരിക്കുകയാണ്. മദ്യപിച്ച് വാഹനമോടിച്ച ആരോപണങ്ങളാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ നടിയെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതും നടി അതിന് മറുപടി നല്‍കുന്നതുമെല്ലാമുള്ള വീഡിയോ പുറത്തുവന്നിരിക്കുകയാണ്. അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികല? എംജിആര്‍ സ്മാരകത്തില്‍ നിര്‍ണായക നീക്കം സംഭവത്തിന് ശേഷം ഗായത്രിയുടെ ഡ്രൈവര്‍

OneIndia Malayalam

ചരിത്രം നിഷേധിക്കുന്നവര്‍ക്ക് നുണ പറയാന്‍ മടിയില്ല; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലില്‍ കിടക്കാന്‍ പ്രയാസമുള്ളത്‌കൊണ്ടാണ് സവര്‍ക്കാര്‍ മാപ്പെഴുതികൊടുത്തതെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. സവര്‍ക്കര്‍ മാപ്പെഴുതിയത് മഹാത്മാഗാന്ധി ആവശ്യപ്പെട്ടത് കൊണ്ടാണെന്ന പ്രസ്ഥാവനക്കെതിരെ രൂക്ഷമായാണ് അദ്ദേഹം വിമര്‍ശിച്ചത്. ചരിത്രം നിഷേധിക്കുന്നവര്‍ക്കും ചരിത്രം സ്വയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നുണകള്‍ പടച്ചുവിടാന്‍ ഒരു മടിയുമില്ല. കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മന്ത്രി പി എം അബൂബക്കര്‍ അനുസ്മരണം ഓണ്‍ലൈനായി

OneIndia Malayalam

മോദി പിണറായിയെ ഫോണില്‍ വിളിച്ചു; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി/തിരുവനന്തപുരം: മഴക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രത്തിന്റെ സഹായ വാഗ്ദാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി. സാഹചര്യം ചര്‍ച്ച ചെയ്തുവെന്നും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ അറിയിച്ചു. കേരളത്തിലെ കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും സര്‍ക്കാര്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. എന്‍ഡിആര്‍എഫ് സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.