Venezuela News

OneIndia Malayalam

സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശനും കെ മുരളീധരനും; യുഡിഎഫ് കോടതിയിലേക്കോ?

കോഴിക്കോട്: ഭരണഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ സജി ചെറിയാന്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് വിഷയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് വിഡി സതീശനും കെ മുരളീധരനും. ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം ആര്‍എസ്എസ് നിലപാടാണെന്നാണ് വിഡി സതീശന്‍ ആരോപിച്ചത്. ഗോള്‍വാക്കറുടെ പുസ്തകത്തിലെ നിലപാടാണതെന്നും മന്ത്രിക്ക് രാജിവെച്ച് ആര്‍എസ്എസില്‍